Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 18:06 IST
Share News :
ചാവക്കാട്:മഞ്ഞ,ചുവപ്പ് റേഷൻ കാർഡിൽ ഉള്ള അംഗങ്ങളുടെ റേഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30-ആം തിയ്യതി അവസാനിക്കുകയാണ്.തീരദേശ മേഖലയിൽ നൂറുകണക്കിന് റേഷൻ കാർഡ് ഉടമകളും അതിനുള്ള അംഗങ്ങളും മസ്റ്ററിങ് ചെയ്യാത്ത അവസ്ഥയിലാണ്.എല്ലാ ദിവസവും റേഷൻകടയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.പല സ്ത്രീകളും,കുട്ടികളും തിരക്കുകാരണം മസ്റ്ററിംഗ് ചെയ്യാതെ തിരിച്ച് വീട്ടിലേക്ക് പോകുന്ന അവസ്ഥയാണ്.മസ്റ്ററിംഗ് ചെയ്തിട്ടില്ലെങ്കിൽ റേഷൻ കിട്ടാത്ത സാഹചര്യം ഉണ്ടാവുന്നതിനാൽ റേഷൻ മസ്റ്ററിംഗ് ഒരു മാസം നീട്ടിവെക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.