Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റക്കാരായ ഉദ്യോഗസ്ഥരെ വനം മന്ത്രി സംരക്ഷിക്കുന്നു - ഡി.സി.സി പ്രസിഡന്റ്

06 Jul 2025 11:09 IST

NewsDelivery

Share News :

കോഴിക്കോട്: വയനാട് ചെമ്പ്ര ടിക്ക റ്റ് അഴിമതിയിൽ കടുത്ത നടപടി ക്ക് ഫോറസ്റ്റ് വിജിലൻസ് ശുപാ ർശ ചെയ്ത ഉദ്യോഗസ്ഥരെ വനം മ ന്ത്രി എ.കെ. ശശീന്ദ്രൻ സംരക്ഷി ക്കുന്നുവെന്ന് ഡി.സി.സി പ്രസി ഡന്റ് അഡ്വ. കെ. പ്രവീൺകുമാർ. സജ്ന കരീം ഉൾപ്പെടെ 17 പേ ർക്കെതിരെ കർശന നടപടി ഫോ റസ്റ്റ് വിജിലൻസ് ശുപാർശ ചെയ്തിട്ടും വനം മന്ത്രിയും ദല്ലാൾമാരും ചേർന്ന് ഒത്തുതീർപ്പാക്കിയിരിക്കുകയാണ്. കുറ്റാരോപിതയായ വ്യക്തിയെ ഫോറസ്റ്റ് വിജിലൻ സ് വിഭാഗത്തിലേക്കാണ് മാറ്റിയതെന്നതും വിരോധാഭാസമാണ്. ഗസ്റ്റ് ഹൗസിൽ വനം മന്ത്രിയും അധികാര ദല്ലാൾമാരും സംസാരിച്ച് ഡീൽ ഉറപ്പിച്ചെന്നും ലക്ഷങ്ങ ളുടെ ഡീലാണ് മന്ത്രിയുമായി ദല്ലാൾമാർ നടത്തിയതെന്നും പ്രവീൺ ആരോപിച്ചു. സംഭവത്തിൽ മന്ത്രി ക്കെതിരെ ലോകായുക്തക്ക് പരാ തി നൽകുമെന്നും അദ്ദേഹം അറി യിച്ചു. വയനാട് ചെമ്പ്ര മലയിൽ 200ൽ കൂടുതൽ സഞ്ചാരികളെ ട്രക്കിങ്ങിന് കയറ്റാൻ പാടില്ലെന്ന നിർദേശം ലംഘിച്ച് നൂറുകണക്കി ന് ടിക്കറ്റുകൾ അധികം അടിച്ചു വിറ്റ് പണം തട്ടിയെന്നാണ് കേസ്.

Follow us on :

More in Related News