Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 18:14 IST
Share News :
മലപ്പുറം : യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പിവി അൻവര്‍ സഞ്ചരിക്കുന്നതെന്നും സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നക്രമിക്കാൻ നടത്തിയ പരിശ്രമങ്ങള്‍ നോക്കിയാല്‍ അത് മനസിലാകുമെന്നും സിപിഎം നേതാവ് എ വിജയരാഘവൻ പറഞ്ഞു.
അൻവറിന്‍റെ സമരം ഉദ്ഘാടനം ചെയ്യാൻ എത്തിയത് മുഹമ്മദ് ബഷീർ ആണ്. യുഡിഎഫ് തിരക്കഥയില്‍ അൻവര്‍ പറയുന്നതാണ് ഇതൊക്കെ. അതിന്‍റെ ലക്ഷ്യവും കൃത്യമാണ്. ഇടതുപക്ഷത്തെ രാഷ്ട്രീയമായി തോല്‍പ്പിക്കാൻ കഴിയാത്തതുകൊണ്ട് യുഡിഎഫ് ആസൂത്രണം ചെയ്തതാണിത്.
അമേരിക്കയില്‍ ഉണ്ടായ തീപിടിത്തം ഇവിടെയായിരുന്നെങ്കില്‍ അത് പിണറായി വിജയൻ ചെയ്തതാണെന്ന് പിവി അൻവര്‍ പറയുമായിരുന്നു. പിവി അൻവർ പറയുന്നതെല്ലാം പതിരാണ്. വാർത്തകളില്‍ ശ്രദ്ധ നേടാൻ സിപിഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് അൻവർ സ്വീകരിച്ചത്. അൻവറിന്‍റെ പ്രതികരണങ്ങള്‍ യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അൻവറിന്‍റെ അനുബന്ധ സംസാരക്കാരായ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും മാറി.
ഇതൊന്നും എല്‍ഡിഎഫിന്റെ ജനങ്ങളുടെ പിന്തുണയേയും അടിത്തറയും ഇല്ലാതാക്കാൻ പോന്നതല്ല. പറയുന്നവർക്ക് പറയാം. ഇതെല്ലാം ഇതുവരെ പറഞ്ഞതിന്‍റെ ആവര്‍ത്തനമാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക രാഷ്ട്രീയ ഘടകങ്ങളാണ്. നിലമ്പൂരിൽ
അൻവറിന്‍റെ മികവുകൊണ്ട് മാത്രം ഇടതുപക്ഷം ജയിച്ചു എന്ന് കരുതണ്ട ഇത് രാഷ്ട്രീയമാണ്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടും. എല്‍ഡിഎഫിന്‍റെ കരുത്തനായ സ്ഥാനാർത്ഥി അവിടെ മത്സരിക്കും അയാള്‍ അവിടെ ജയിക്കുകയും ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.