Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 09:34 IST
Share News :
ഡല്‍ഹി: പ്രധാനമന്ത്രിയ്ക്കും അമിത്ഷായും ജൂണ്‍ 4ന് തൊഴില്‍രഹിതരാകുമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. കാറ്റ് മാറി വീശുന്നു എന്നായിരുന്നു മമത ബാനര്‍ജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അതേ സമയം അവസാന ഘട്ട തെരെഞ്ഞടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ വാരാണസിയിലെ പ്രചാരണത്തിന്റെ നേതൃത്വം ബിജെപി അമിത്ഷായ്ക്ക് നല്‍കി.
അവസാനഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. 8 സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പെടെയുള്ള 13 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ സീറ്റുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പശ്ചിമബംഗാളില്‍ 9 ലും ബിഹാറില്‍ എട്ട് സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. നടി കങ്കണ റണാവത്ത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, അഭിഷേക് ബാനര്‍ജി,ലാലുപ്രസാദവിന്റെ മകള്‍ മിസാ ഭാരതി എന്നിവര്‍ ഈ ഘട്ടത്തില്‍ ആണ് ജനവിധി തേടുന്നത്. നാളെ പരസ്യപ്രചാരണം അവസാനിച്ചാല്‍ കന്യാകുമാരിക്ക് പോകുന്ന നരേന്ദ്രമോദി വിവേകാനന്ദ പാറയില്‍ വൈകിട്ട് മുതല്‍ ധ്യാനം ഇരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഒന്നാം തീയതി വരെയാണ് മോദി ധ്യാനം ഇരിക്കുക.
Follow us on :
Tags:
Please select your location.