Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി വി അന്‍വര്‍ ഇന്ന് യുഡിഎഫ് വേദിയിലേക്ക്; വിഡി സതീശന്‍ നയിക്കുന്ന മലയോര പ്രചാരണജാഥയില്‍ പങ്കെടുക്കും

30 Jan 2025 12:06 IST

Shafeek cn

Share News :

യുഡിഎഫിന്റെ മലയോര പ്രചാരണജാഥയില്‍ പി.വി അന്‍വര്‍ ഇന്ന് പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന ജാഥ ഇന്നാണ് പിവി അന്‍വറിന്റെ തട്ടകമായ നിലമ്പൂരില്‍ എത്തുന്നത്. യാത്രയില്‍ പങ്കെടുപ്പിക്കണമെന്ന പി.വി അന്‍വറിന്റെ ആവശ്യം യുഡിഎഫ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. യുഡിഎഫ് പ്രവേശനം കാത്തിരിക്കേയാണ് പിവി അന്‍വര്‍ ജാഥയുടെ ഭാഗമാകുന്നത്.


എടക്കരയിലെയും കരുവാരകുണ്ടിലെയും യോഗങ്ങളില്‍ ആണ് അന്‍വര്‍ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവിനെ നേരില്‍കണ്ട് ജാഥയില്‍ സഹകരിപ്പിക്കണമെന്ന് പിവി അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. യുഡിഎഎഫ് പ്രവേശനം കാത്തിരിക്കേയാണ് പിവി അന്‍വര്‍ ജാഥയുടെ ഭാഗമാകുന്നത് എന്നതാണ് ശ്രദ്ധേയം. യുഡിഎഫ് വേദിയിലേക്ക് അന്‍വര്‍ എത്തുന്നതോടെ യുഡിഎഫ് പ്രവേശനവും എളുപ്പമാകും. പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതാണ് യുഡിഎഫ് അംഗത്വത്തെ ചില നേതാക്കള്‍ എതിര്‍ക്കുന്നത്. എന്നാല്‍ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അന്‍വറിന്റെ പിന്തുണ ഗുണം ചെയ്യും എന്നതാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.


അന്‍വറിനെ മുന്നണിയില്‍ എടുക്കാന്‍ ലീഗിന്റെ ശക്തമായ സമ്മര്‍ദ്ദം ഉണ്ട്. ഇന്നലെ അപ്രതീക്ഷിതമായി മുസ്ലിംലീഗിന്റെ പരിപാടിയില്‍ അന്‍വര്‍ പങ്കെടുത്തിരുന്നു. നിലമ്പൂരില്‍ ഇപ്പോള്‍ മത്സരിക്കുന്നില്ലെങ്കിലും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മറ്റെവിടെ നിന്നെങ്കിലും യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാകുമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ.


Follow us on :

More in Related News