Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർപോലീസ് നീതി നിഷേധിക്കുന്നു: സി.പി.ഐ (എം)

29 Sep 2024 23:16 IST

Preyesh kumar

Share News :

മേപ്പയൂർ : മേപ്പയ്യൂർ ഗവ.ഹയർസെക്കൻററി

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേപ്പയൂരിൽ നടന്ന സംഘർഷത്തിൻ്റെ

പേരിൽ സി.പി.എം പ്രവർത്തകർക്ക് നേരെ 

കള്ളക്കേസ് ചുമത്തുന്ന നടപടി മേപ്പയ്യൂർ പോലീസ് അവസാനിപ്പിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.

മേപ്പയ്യൂർ പോലീസ് ഏകപക്ഷീയമായാണ് നടപടികൾ സ്വീകരിക്കുന്നത്.നിരവധി കേസുകളിൽ 

പാർട്ടിയുടെയും ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെ ഉത്തരവാദപ്പെട്ട നേതാക്കളെയും പ്രവർത്തകരെയും ,നിരപരാധികളെയും,വിദ്യാർഥികളെയും കേസിൽ പ്രതി ചേർക്കുകയാണ്. സംഘർഷത്തിലൊന്നും പങ്കില്ലാത്ത ഹൈസ്കൂൾ വിദ്യാർത്ഥികളെയും പോലീസ് കേസിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. നാലു കുട്ടികൾക്കെതിരെ കേസെടുത്ത് 

ജുവനൈൽ കോടതിയിൽ ഹാജരാക്കി. 

വിദ്യാർഥികളുടെ വീടുകളിൽ കയറി 

രക്ഷിതാക്കളെയും കുട്ടികളെയും പോലീസ് ഭീണിപ്പെടുത്തുകയാണെന്ന് സി.പി.എം ആരോപിച്ചു.  .ഇത് നിയമ വിധേയമല്ലാത്തതും ഏകപക്ഷീയവുമായസമീപനവുമാണെന്ന് പാർട്ടി വ്യക്തമാക്കി. മേപ്പയൂരിൽ നടന്ന സംഘർഷത്തിന്റെ മറവിൽപാർട്ടി നേതാക്കളുടെ പേരിൽ ഉൾപ്പെടെ നിരവധിപ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാവകുപ്പ്ചേർത്ത് കേസെടുത്തിട്ടുള്ളത്. മുൻകൂർജാമ്യാപേക്ഷ ജില്ലാകോടതി പരിഗണിക്കുന്ന ദിവസം ഗുരുതരമായ പുതിയ വകുപ്പുകൾ കൂടി ചേർത്ത് റിപ്പോർട്ട് നൽകുന്ന നിലയുണ്ടായി .

സി.പി.എംപ്രവർത്തകർക്ക് പരിക്ക് പറ്റിയ പരാതികളിൽ നിസാരവകുപ്പ് ചേർത്ത്  

യു.ഡി.എഫ് പ്രവർത്തകരായ പ്രതികൾക്ക് പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി സ്റ്റേഷൻജാമ്യം നൽകുകയാണ് പോലിസ് ചെയ്തത്.

ക്രമിനൽ വൽക്കരിക്കപ്പെട്ട ഒരു കൂട്ടം യു ഡി എഫ് സംഘത്തിനു വേണ്ടി വഴി വിട്ടു സഹായം നൽകുക വഴി ധിക്കാരപരമായ സമീപനമാണ്, മേപ്പയ്യൂരിലെ എസ് എച്ച് ഒ യും സഹായികളും ചെയ്യുന്നതെന്നാണ് സി.പി.ഐ (എം) ആരോപണം.


മേപ്പയൂർ പോലീസ് ഇൻസ്പെക്ടറുടെ ധിക്കാരപരമായ നടപടികൾ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും

പോലീസ് രാജും പോലീസ് ഭീകരതയും ഒരിക്കലും ഇടതുപക്ഷ സർക്കാർ നയമല്ലെന്ന് ബന്ധപ്പെട്ടവർ ഓർമിക്കുന്നത് നല്ലതാണെന്നും സി.പി.ഐ (എം) സൗത്ത് നോർത്ത് ലോക്കൽ കമ്മിറ്റികൾ

പ്രസ്താവനയിലുടെ ചുണ്ടിക്കാട്ടി. പാർട്ടിക്കെതിരായ ഏകപക്ഷീയ നടപടികൾക്കെതിരെ.

പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ

സിപിഎം മേപ്പയൂർ നോർത്ത് സൗത്ത്ലോക്കൽ

കമ്മിറ്റികൾ തീരുമാനിച്ചു..കെ.ടി.രാജൻ

അധ്യക്ഷത വഹിച്ചു.പി.പി.രാധാകൃഷ്ണൻ,

കെ.രാജീവൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News