Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീ സുരക്ഷ, സാമൂഹിക ഉത്തരവാദിത്തം' വിമൻ ഇന്ത്യ മൂവ്മെന്റ് റാലിയും പൊതു സമ്മേളനവും കോഴിക്കോട്ട

11 Nov 2024 09:20 IST

Enlight Media

Share News :

കോഴിക്കോട് :

മുതൽ ഡിസംബർ 2 വരെ സംഘടിപ്പിക്കുന്ന 'സ്ത്രീ സുരക്ഷ, സാമൂഹിക ഉത്തരവാദിത്തം' ദേശീയ കാംപയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബർ 12 ചൊവ്വാഴ്ച ഇൻഡോർ സ്റ്റേഡിയം മുതൽ മുതലക്കുളം വരെ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഷബ്‌ന തച്ചംപൊയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാംപയിന്റെ ഭാഗമായി വനിതാ സംഗമങ്ങൾ, പോസ്റ്റർ പ്രചാരണം, ഗൃഹ സമ്പർക്കം, പൊതു പരിപാടികൾ, ടേബിൾ ടോക്ക്, അധികാരികൾക്ക്‌ നിവേദന സമർപ്പണം എന്നിവ സംഘടിപ്പിച്ചിരുന്നു.

നവംബർ 12 ചൊവ്വ ഉച്ചക്ക് 2.30 ന് ഇൻഡോർ സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി മുതലക്കുളം മൈതാനിയിൽ സമാപിക്കും. തുടർന്ന് സംഘടിപ്പിക്കുന്ന പൊതു സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് റംഷീന ജലീൽ അധ്യക്ഷത വഹിക്കും. ദേശീയ കമ്മിറ്റി അംഗം എം എം ഫായിസ ഷെഫീക്ക (തമിഴ്നാട് ), സംസ്ഥാന വൈസ് പ്രസിഡണ്ട് മേരി എബ്രഹാം, സംസ്ഥാന ജനറൽ സെക്രട്ടറി എം ഐ ഇർഷാന ടീച്ചർ, സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ലസിത ടീച്ചർ, എൻ കെ സുഹറാബി ടീച്ചർ, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഷബ്‌ന തച്ചംപൊയിൽ, മലപ്പുറം ജില്ലാ പ്രസിഡണ്ട് ലൈലാ ഷംസുദ്ദീൻ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് സമീറ, വയനാട് ജില്ലാ പ്രസിഡണ്ട് ജംഷീദ നൗഷാദ്, എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി, സെക്രട്ടറി റഹ്മത്ത് നെല്ലൂളി തുടങ്ങിയവർ പങ്കെടുക്കും.

വാർത്ത സമ്മേളനത്തിൽ

ഷബ്‌ന തച്ചംപൊയിൽ WIM ജില്ലാ ജനറൽ സെക്രട്ടറി

ജസിയ എവി( ജില്ലാ സെക്രട്ടറി)

മൈമൂന ബാലുശ്ശേരി( ജില്ലാ കമ്മിറ്റി അംഗം)

ഷാനിഫ ബേപ്പൂർ ജില്ലാ കമ്മിറ്റി അംഗം

ജസീല സെത്താർ (സൗത്ത് മണ്ഡലം പ്രസിഡന്റ് )

നജ്മത്ത് ( കൊടുവള്ളി മണ്ഡലം പ്രസിഡണ്ട്) എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News