Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2024 11:52 IST
Share News :
കോഴിക്കോട് : ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർഥികൾക്കും പഠനസൗകര്യം ഉറപ്പുവരുത്തണമെന്ന് സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. രാഷ്ട്രപിതാവ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ ചരിത്രപാഠങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള സംഘപരിവാർ ഭരണകൂടത്തിന്റെ നീക്കങ്ങളെ ചെറുക്കാൻ മുഴുവൻ ജനാധിപത്യ മതേതര ശക്തികളും രംഗത്തിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു.
എസ് വി ജെ ജില്ലാ പ്രസിഡൻറ് വിസ്മയ മുരളീധരൻ അധ്യക്ഷത വഹിച്ചു. ആർ.ജെ ഡി ജില്ലാ പ്രസിഡണ്ട് എം. കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥി ജനത ജില്ലാ സെക്രട്ടറി ജിതിൻ ചോറോട്, അഭിനവ് കെ .പി, ഇ.ആദർശ് ,ആർ. ജെ. ഡി ജില്ലാ സെക്രട്ടറിമാരായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ ഇ .കെ .സജിത് കുമാർ ,നിഷാദ് പൊന്നം കണ്ടി എന്നിവരും സംസാരിച്ചു.
Follow us on :
Tags:
Please select your location.