Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 20:26 IST
Share News :
ചാവക്കാട്:കടപ്പുറം വില്ലേജിൽ നിലവിലുള്ള വില്ലേജ് ഓഫീസർക്ക് കടപ്പുറം വില്ലേജിന് പുറമേ പുന്നയൂർക്കുളം,കടിക്കാട് എന്നീ വില്ലേജുകളുടെ ചുമതലയുണ്ട്.ആഴ്ചയിൽ ഒന്നോ,രണ്ടോ ദിവസം മാത്രമാണ് വില്ലേജ് ഓഫീസർക്ക് കടപ്പുറം വില്ലേജ് ജോലി ചെയ്യാൻ സാധിക്കുന്നത്.കടപ്പുറം പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങൾ ഇതുമൂലം വലയുകയാണ്.പുനർഗെഹം,ലൈഫ്,പിഎംഎവൈ എന്നീ ഭവനപദ്ധതികളിലെ ഗുണഭോക്താക്കൾ പലവിധ സർട്ടിഫിക്കറ്റുകൾക്കായി കടപ്പുറം വില്ലേജിൽ കയറി ഇറങ്ങുകയാണ്.ഇതുമാത്രമല്ല കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള സർട്ടിഫിക്കറ്റുകൾ,നികുതി അടച്ച് രസീത് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾക്ക് ജനങ്ങൾ വില്ലേജ് ഓഫീസിൽ സ്ഥിരമായി കയറിയിറങ്ങുകയാണ്.നിലവിലുള്ള വില്ലേജ് ഓഫീസർ മൂന്ന് വില്ലേജുകളുടെ ചാർജ് ഉള്ളതുകൊണ്ട് നെട്ടോട്ടം ഓടുകയാണ്.വില്ലേജുമായി ബന്ധപ്പെട്ട ഒരു കാര്യവും സമയത്ത് നടക്കാത്ത അവസ്ഥയാണ്.മത്സ്യത്തൊഴിലാളികൾ,കർഷക തൊഴിലാളികൾ,പാവപ്പെട്ടവർ ഉൾപ്പെടെയുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കടപ്പുറം വില്ലേജിൽ മാത്രമായി അടിയന്തരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.