Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2025 21:28 IST
Share News :
കാസർഗോഡ് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ചു. സിപിഐ എം മത്സരിക്കുന്ന 9 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
കാസർകോഡ് ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 18 ഡിവിഷനുകളിൽ സിപിഐ എം 10 ഡിവിഷനുകളിലും സിപിഐ 3 ഡിവിഷനുകളിലുമാണ് മത്സരിക്കുന്നത്. ഐഎൻഎൽ 2 ലും കേരള കോൺഗ്രസും ആർജെഡിയും എൻസിപിയും ഓരോ ഡിവിഷനുകളിലും മത്സരിക്കും. സ്ഥാനാർത്ഥികളെ ജില്ലാ സെക്രട്ടറി എം രാജഗോപാലൻ പ്രഖ്യാപിച്ചു.
കുറ്റിക്കോൽ ഡിവിഷനിൽ സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം സാബു എബ്രഹാമും, കയ്യൂരിൽ ജില്ല കമ്മറ്റി അംഗം ഒക്ലാവ് കൃഷ്ണൻ, പുത്തിഗെയിൽ ജില്ലാ കമ്മിറ്റി അംഗം കെ എ മുഹമ്മദ് ഹനീഫ്, മടിക്കൈയിൽ DYFI ജില്ലാ ട്രഷറർ കെ സബീഷ്, ബേക്കലിൽ ടി വി രാധിക, കുമ്പളയിൽ കെ ബി യൂസഫ്, ദേലംപാടി – ഒ വത്സല, ചെറുവത്തൂരിൽ ഡോ. ഷെറീന സലാം, ചെങ്കള- സ്വതന്ത്ര സ്ഥാനാർത്ഥി
സഹർബാനു സാഗർ എന്നിവർ ജനവിധി തേടും. ചിറ്റാരിക്കൽ ഡിവിഷനിൽ പിന്നീട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
സംസ്ഥാന സർക്കാറിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ ഉയർത്തി കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും LDF മികച്ച വിജയം നേടുമെന്നും സാബു എബ്രഹാം പറഞ്ഞു . LDF ലെ മറ്റു പാർട്ടികൾ മത്സരിക്കുന്ന ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും
Follow us on :
Tags:
More in Related News
Please select your location.