Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 09:29 IST
Share News :
ലോകം എത്രയൊക്കെ മാറിയാലും ചില കാര്യങ്ങള്‍ക്ക് മാറ്റം വരുത്തില്ല എന്ന നിലപാടാണ് പലര്‍ക്കും. അതില്‍ പ്രധാനമാണ് മതവിശ്വാസം. വാര്‍ത്താ ലോകത്ത് ഇന്ന് വൈറലായി നില്‍ക്കുന്നത് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയും അതിന് എംവി ഗോവിന്ദന്റെ മറുപടിയും തിരിച്ച് കാന്തപുരത്തിന്റെ പരിഹാസവുമാണ്. ഇപ്പോള്‍ സിപിഐഎമ്മിനെ വെല്ലുവിളിച്ചും പരിഹസിച്ചും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. കണ്ണൂരില്‍ സിപിഐഎം ഏരിയ കമ്മിറ്റിയില്‍ 18 പേരില്‍ ഒരു വനിത പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിന്റെ പരിഹാസം. സമസ്ത സ്ത്രീവിരുദ്ധമെന്ന് പറയുന്നവര്‍ സ്വന്തം കാര്യത്തില്‍ മൗനം പാലിക്കുന്നു. അന്യപുരുഷന്മാരും സ്ത്രീകളും കൂടിക്കലരുന്നത് ഇസ്ലാം വിരുദ്ധമാണ്. ഞങ്ങളുടെ മതത്തെക്കുറിച്ചാണ് ഇത് പറഞ്ഞതെന്നും മറ്റ് മതങ്ങളുടെ കാര്യമൊന്നും തങ്ങള്‍ പറഞ്ഞിട്ടേയില്ലെന്നും കാന്തപുരം പറഞ്ഞു. ആലപ്പുഴയില്‍ നടന്ന സുന്നി സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനങ്ങള്‍.
മെക്-7 വ്യായാമക്കൂട്ടായ്മയെക്കുറിച്ച് കാന്തപുരം പറഞ്ഞ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ പ്രതികരണത്തിനാണ് ഇന്ന് കാന്തപുരം പരോക്ഷമായി മറുപടി നല്‍കിയിരിക്കുന്നത്. പൊതുവിടത്തില്‍ സ്്ത്രീകള്‍ ഇറങ്ങുന്നതിനെതിരെ കാന്തപുരം നടത്തിയ പ്രസ്താവന പിന്തിരിപ്പനാണെന്നായിരുന്നു എം വി ഗോവിന്ദന്റെ വിമര്‍ശനം. ഇങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ക്ക് സ്വന്തം നിലപാട് മാറ്റേണ്ടി വരുമെന്നും എം വി ഗോവിന്ദന്‍ സൂചിപ്പിച്ചിരുന്നു.
മതനിയമങ്ങള്‍ പറയുമ്പോള്‍ മതപണ്ഡിതന്മാര്‍ക്കുമേല്‍ കുതിര കയരാന്‍ വരേണ്ടെന്നും ഇസ്ലാമിന്റെ നിയമങ്ങള്‍ എന്താണെന്ന് പണ്ഡിതന്മാര്‍ പറയുമെന്നും കാന്തപുരം പറഞ്ഞു. മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങളുമായി വരേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസവും മെക് 7 കൂട്ടായ്മയെ ലക്ഷ്യം വെച്ച് കാന്തപുരം വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനം. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞു
പണ്ടുകാലത്ത് സ്ത്രീകള്‍ പുരുഷന്മാരെ കാണുന്നതും കേള്‍ക്കുന്നതും സംസാരിക്കുന്നതും ആവശ്യത്തിന് മാത്രമാണെന്നും നിബന്ധനകളോടെയെ ഇത് ചെയ്യാവൂവെന്ന ഇസ്ലാമിന്റെ നിര്‍ദേശം സ്ത്രീകള്‍ അനുസരിക്കുകയായിരുന്നുചെയ്തത്. ആ മറ എടുത്തുകളഞ്ഞ്, വ്യായാമത്തിന് വേണ്ടി ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് യാതൊരു നിരോധവും ഇല്ലായെന്ന് പഠിപ്പിച്ച്, വമ്പിച്ച നാശം ലോകത്ത് ഉണ്ടാക്കുന്നുവെന്നതാണ് കേള്‍വി. ഞാന്‍ കാണാന്‍ പോയിട്ടില്ല. കേള്‍ക്കുന്നതൊന്നും ശരിയല്ലെന്ന് മറുപടി പറയും. ചെറുപ്പക്കാരെ തിരിച്ചുവിടുന്ന വഴിയാണിത്', എന്നും കാന്തപുരം വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ കാന്തപുരത്തിന് 2025ലേക്ക് ബസ് കിട്ടിയിട്ടില്ല എന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.