Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 14:35 IST
Share News :
മാള:
മാള ഏരിയായിലെ മുസരിസ് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം- മുഴുവൻസമയ എം.ഡിയെ നിയമിക്കണമെന്നും കല്ലെറ്റുങ്കരയിൽ നിരവധി വർഷമായി പ്രവർത്തിക്കുന്ന ആർ.എം.എസ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സി പി ഐ (എം) മാള ഏരിയ സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.
മാള ഏരിയ സമ്മേളനം വി.കെ.ശങ്കരനാരായണൻ നഗറിൽ ( എം.ഡി. കൺവെൻഷൻ സെന്റർ ) സംസ്ഥാന കമ്മറ്റി അംഗം എം.കെ. കണ്ണൻ ഉൽഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗംഎം. രാജേഷ് അദ്ധ്യക്ഷനായിരുന്നു.
സി.ആർ പുരുഷോത്തമൻ പതാക ഉയർത്തി. പി.ആർ. രതീഷ് രക്തസാക്ഷി പ്രമേയവും, എം.സി. ഷാജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ഡേവിസ് മാസ്റ്റർ, യു.പി. ജോസഫ്, ജില്ലാ കമ്മറ്റി അംഗം ടി.ശശിധരൻ, കെ.വി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം നാളെ പുതിയ ഏരിയ കമ്മറ്റിയെയും സെക്രട്ടറിയെയും, ജില്ലാ സമ്മേള പ്രതിനിധികളെയും തെ ര ഞ്ഞെടുത്ത് അവസാനിപ്പിക്കും
20 ന് - റെഡ് വളണ്ടിയർ മാർച്ച് പ്രകടനം പൊതുയോഗം കോണത്തുക്കുന്നിൽ നടക്കും. സംസ്ഥാന കമ്മറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ഉൽഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു എന്നിവർ സംസാരിക്കും.
Follow us on :
Tags:
More in Related News
Please select your location.