Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരവിന്ദ് കെജ്‍രിവാളിന് ജാമ്യം

20 Jun 2024 22:04 IST

Enlight News Desk

Share News :

ഡല്‍ഹി: ദില്ലി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം. ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി. അരവിന്ദ് കെജ്‍രിവാൾ നാളെ പുറത്തിറങ്ങും. സത്യത്തെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് ജാമ്യം ലഭിച്ചതിൽ ആം ആദ്മി പാർട്ടി പ്രതികരിച്ചു.

റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി, ഒമ്പത് വയസുകാരന് ദാരുണാന്ത്യം


മാര്‍ച്ച് 21നാണ് ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചുക്കാൻ പിടിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. 18 ദിവസത്തിന് ശേഷമാണ് കെജ്‍രിവാളിന് വീണ്ടും ജാമ്യം ലഭിച്ചത്.

മദ്യ നയത്തിന്റെ പേരിൽ ആം ആദ്മി പാർട്ടി കോടികൾ കോഴ വാങ്ങിയെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലിയായി സമാഹരിച്ച് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ആം ആദ്മി നേതാക്കൾക്ക് നൽകിയെന്നാണ് ഇ ഡി പറയുന്നത്. ഇതിനായി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളുമായി കെ കവിത ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.


Follow us on :

More in Related News