Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 11:13 IST
Share News :
പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ആണ് ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. മധു പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കുറിപ്പില്‍ പറയുന്നു.
ഇന്നലെ ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. അതേസമയം മധു മുല്ലശേരി ബിജെപിയില്‍ ഇന്ന് അംഗത്വമെടുക്കവേയാണ് തിടുക്കപ്പെട്ട് സിപിഎം പുറത്താക്കല്‍. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. രാവിലെ 11 മണിക്ക് ബിജെപി നേതാക്കള്‍ മധുവിന്റെ വീട്ടിലേക്ക് എത്തി ഔദ്യോഗികമായി ക്ഷണിക്കും.
Follow us on :
Tags:
More in Related News
Please select your location.