Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജി പ്രഖ്യാപിച്ച് കെജ്‍രിവാൾ; പകരം മറ്റൊരാൾ മുഖ്യമന്ത്രി

15 Sep 2024 13:43 IST

Shafeek cn

Share News :

ഡല്‍ഹി: രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് മറ്റൊരാള്‍ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാര്‍ട്ടി ആസ്ഥാനത്ത് വച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കെജ്‌രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് മറ്റൊരാള്‍ മുഖ്യമന്ത്രിയാകും. തെറ്റ് ചെയ്തവര്‍ക്കെ ഭയപ്പെടേണ്ട ആവശ്യമുള്ളൂ എന്നും കെജ്‌രിവാള്‍ പറഞ്ഞു.


രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേരുമെന്നും അതില്‍ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പുണ്ട്. എന്നാല്‍ മഹാരാഷ്ട്രയ്ക്കൊപ്പം ഡല്‍ഹി തിരഞ്ഞെടുപ്പുണ്ടെന്നിരിക്കെ നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം.


ജയിലില്‍ ഒരുപാട് സമയം ലഭിച്ചു, നിരവധി പുസ്തങ്ങള്‍ വായിച്ചു, ഭഗത് സിങ്ങിന്റെ ജയില്‍ ഡയറി എന്ന പുസ്തകം ഉയര്‍ത്തി കാട്ടി കെജ്രിവാള്‍ പറഞ്ഞു. ഒരു ചെറിയ പാര്‍ട്ടിയായി തുടങ്ങിയ എഎപി ഇന്ന് ദേശീയ പാര്‍ട്ടിയാണ്. മതഗ്രന്ഥങ്ങളും മറ്റു പല പുസ്തകങ്ങളും വായിച്ചു. ഭഗത് സിങ്ങിന്റെ പുസ്തകം ഏറെ സ്വാധീനിച്ചുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.


ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്കെതിരെയും കെജ്രിവാള്‍ രം?ഗത്തെത്തി. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് വരെ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചു. സര്‍ക്കാരുകളെ തകര്‍ക്കാന്‍ ബിജെപി ശ്രമിച്ചു. പക്ഷെ എഎപി അതിനെ എല്ലാം പ്രതിരോധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.


പിണറായി വിജയന്റെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാള്‍ പ്രസം?ഗിച്ചത്. പിണറായി വിജയനും മമതാ ബാനര്‍ജിക്കുമെതിരെ കേന്ദ്രം കേസുകളെടുത്തു. എവിടെയൊക്കെ ബിജെപി പരാജയപ്പെടുന്നോ, അവിടുത്തെ മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കാന്‍ ആണ് അവര്‍ ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.


Follow us on :

More in Related News