Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2024 16:18 IST
Share News :
നാദാപുരം : എം.ഇ. ടി കോളേജ് കെ. എസ്. യു. യൂണിറ്റ് സെക്രട്ടറിയും കുമ്പള ചോല സ്വദേശിയുമായ അക്ഷയ് യുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും, റീ പോസ്റ്റ് മോർട്ടം ഉൾപ്പെടെ ആവശ്യപ്പെട്ടു കൊണ്ടും ആക്ഷൻ കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസിന്റെയും, കെ. എസ്. യു വിന്റെയും നേതൃത്വത്തിൽ സംയുക്ത സമര പ്രഖ്യാപനമുൾപ്പെടെ വന്നതോടെയാണ് ഒടുവിൽ കേസ് ക്രൈം ബ്രാഞ്ചിലെത്തുന്നത്.
കേസ് ദുരൂഹത നീക്കി പുറത്ത് കൊണ്ട് വരുന്നത് വരെ ശക്തമായ സമര പരിപാടികളും, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ ശക്തമായ പിന്തുണയും ഈ വിഷയത്തിലുണ്ട്
ചിത്രത്തിൽ അക്ഷയ്
Follow us on :
Tags:
Please select your location.