Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 19:05 IST
Share News :
ചാലക്കുടി:
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിലെ അപാകത പരിഹരിക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, വർഷങ്ങളായി കുടിശ്ശികയുള്ള ക്ഷാമാശ്വാസം അനുവദിക്കുക, സംസ്ഥാനത്തോടുള്ള കേന്ദ്ര ഗവൺമെന്റിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂുണിയൻ ചാലക്കുടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പെൻഷൻകാർ ചാലക്കുടി സബ്ബ്ട്രഷറിയിലേക്ക് മാർച്ച് നടത്തി. തുടർന്ന് ധർണ്ണ കെ. എസ്.എസ്.പി.യു. ജില്ലാ വൈസ് പ്രസിഡൻറ് ജോയ് മണ്ടകത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.എ. സുബ്രമണ്യൻ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന കമ്മറ്റി അഗം എം തുളസി, യൂണിയൻ ബ്ലോക്ക് സെക്രട്ടറി എം.എ. നാരായണൻ, ട്രഷറർ പി.എൻ ജോർജ്, സി.ഡി. ജോസ്, തുടങ്ങിയവർ സംസാരിച്ചു. ടി.ആർ സൈരന്ധ്രി, പി.വി.രാധാമണി, ടി.കെ.ഭവാനി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.