Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2025 20:02 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്തിൽ യുഡിഎഫിന് തലവേദനയായി കോൺഗ്രസ് വിമതർ.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്റും,ഡിസിസി അംഗവുമായ പൊറ്റയിൽ മുംതാസ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കളായ ഐ ഗ്രൂപ്പിലെ 6 പേരാണ് വിവിധ വാർഡുകളിൽ പത്രിക നൽകിയത്.ഒന്നാം വാർഡിൽ അഷറഫ് കള്ളാമ്പി,2-ൽ ബൈജു തെക്കൻ,റഷീദ് കുന്നത്ത്,18-ൽ ആച്ചി ബാബു, വാർഡ് 12-ൽ പൊറ്റയിൽ മുംതാസ്,16-ൽ ഷുഹൈബ് എന്നിവരാണ് പത്രിക നൽകിയത്.രണ്ടാം വാർഡിൽ ബൂത്ത് പ്രസിഡന്റായ റഷീദ് കുന്നത്ത് കഴിഞ്ഞ ദിവസം ബൂത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു.കടപ്പുറം പഞ്ചായത്ത് കോൺഗ്രസ് മണ്ഡലം എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന് മിനിറ്റ്സുമായി പ്രസിഡന്റായിരുന്ന നളിനാക്ഷന്‍ ഇരട്ടപ്പുഴ ഇറങ്ങിപ്പോയിരുന്നു.പിന്നീട് പാർട്ടി പ്രാഥമിക അംഗത്വം രാജിവെക്കുകയും ചെയ്തു.എന്നാൽ പാർട്ടി അംഗത്വം രാജിവെച്ച നളിനാക്ഷന്റെ പരാതിയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായിരുന്ന ആച്ചി ബാബു,തെക്കൻ ബൈജു എന്നിവരെ ഡിസിസി പ്രസിഡന്റ് തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു.ഇതാണ് ഐ ഗ്രൂപ്പിനെ കൂടുതൽ പ്രകോപിതരാക്കിയതെന്ന് കരുതുന്നു.16 വാർഡുകളുള്ള കടപ്പുറം പഞ്ചായത്തിൽ യുഡിഎഫ് ആണ് ഭരണത്തിലുണ്ടായിരുന്നത്.ഇതിൽ 9 അംഗങ്ങളും മുസ്ലിം ലീഗ് ആണ്.ഒരംഗം കോൺഗ്രസ്സും.
Follow us on :
Tags:
Please select your location.