Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 17:41 IST
Share News :
കോഴിക്കോട് : ഐഎൻഎൽ ആസ്ഥാനം നിർമ്മിക്കുന്നില്ലെന്നും ഫണ്ട് പിരിവ് നടത്തിയിട്ടില്ല എന്നും പത്രസമ്മേളനം നടത്തി പച്ചക്കള്ളം പറഞ്ഞ ഐഎൻഎൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ എംഎൽഎക്കും, കാസിം ഇരിക്കൂറിനു എതിരെ ഫണ്ട് പിരിവിനെക്കുറിച്ച് ഇ.ഡി അന്വേഷിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി ആവശ്യപ്പെട്ടു.
മന്ത്രിയായിരിക്കുമ്പോൾ അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും ഗൾഫ് പര്യടനം നടത്തി പിരിവ് നടത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എം എ യൂസഫലി, ഗൾഫാർ മുഹമ്മദാലി തുടങ്ങിയ വ്യവസായ പ്രമുഖരെ കണ്ടു ദേവർകോവിലും, കാസിം ഇരിക്കൂറും ഫണ്ട് ശേഖരണം നടത്തിയിട്ടുണ്ട്. മുൻ നേതാക്കൾ വാങ്ങിയ നിലവിലെ പാർട്ടി ഓഫീസ് 1 കോടി 17 ലക്ഷം രൂപക്ക് വിൽപ്പന നടത്തി അഡ്വാൻസ് വാങ്ങുകയും അതേ ഓഫീസിലിരുന്ന് മാധ്യമപ്രവർത്തകരോട് ഓഫീസിന്റെ ശോചനീയവസ്ഥ കാണിച്ച് വിരോധാഭാസമായ കാര്യങ്ങൾ പറയുകയാണ്.
ഓഫീസ് ഫണ്ട് പിരിവിന് വെള്ളിയാഴ്ചകളിൽ പള്ളികൾ അടക്കം പൊതുജനങ്ങളിൽ നിന്നും പിരിവ് നടത്താൻ ആഹ്വാനം നൽകി സർക്കുലർ ഇറക്കിയവരാണ് ഓഫീസ് പിരിവ് നടത്തിയില്ല എന്ന് കള്ളം പറയുന്നത്. മുൻ മന്ത്രിയുടെ ഗൾഫ് പര്യടനത്തിലെ പിരിവിനെ കുറിച്ച് അടക്കം കോടികളുടെ ഫണ്ട് തിരിമറിയെകുറിച്ച് അന്വേഷിക്കാൻ ഇ ഡി ക്ക് പരാതി നൽകുമെന്നും അഡ്വ:ഷമീർ പയ്യനങ്ങാടി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.