Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 21:37 IST
Share News :
മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡിഎംകെ). മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപവത്കരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയ വിശദീകരണ രേഖയിലുള്ളത്.
രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നീതി, ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവൽ, കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷ, പ്രവാസി വോട്ടവകാശം ഉറപ്പുവരുത്തണം, പോലീസ് സേനയെ നിയന്ത്രിക്കണം, മലബാറിനോടുള്ള അവഗണന നിർത്തണം, കോഴിക്കോട്, മലപ്പുറം ജില്ലകളെ വിഭജിക്കണം, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണം, സംരംഭക സംരക്ഷണ നിയമം നടപ്പിലാക്കണം, സ്കൂൾ സമയം എട്ടുമുതൽ ഒരുമണി വരെയാക്കണം, ആരാധനയ്ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം, സാമൂഹ്യനീതി ജാതി സെൻസസിലൂടെ തുടങ്ങിയവയാണ് രേഖയിലെ സുപ്രധാന കാര്യങ്ങൾ
നയരേഖയിൽ സൂചിപ്പിച്ച മറ്റുകാര്യങ്ങൾ:
∙ വിദ്യാഭ്യാസ വായ്പ ബാധ്യതകൾ എഴുതിത്തള്ളണം
∙ സംരംഭക സംരക്ഷണ നിയമം അടിയന്തരമായി നടപ്പാക്കണം
∙ തിരികെയെത്തുന്ന പ്രവാസികൾക്കായി പദ്ധതികൾ ആരംഭിക്കും
∙ വിദ്യാഭ്യാസം സൗജന്യമാക്കണം
∙ മേക്ക് ഇൻ കേരള പദ്ധതി ജനകീയമാക്കണം
∙ വഴിയോര കച്ചവടക്കാർക്ക് കച്ചവട സൗഹൃദ വായ്പ നടപ്പാക്കണം
∙ തൊഴിലില്ലായ്മ വേതനം മിനിമം 2000 രൂപയാക്കണം
∙ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് കെഎസ്ആർടിസി സൗജന്യ യാത്ര പാസ്
∙ വയോജന ക്ഷേമ നയം നടപ്പാക്കണം
∙ വയോജന വകുപ്പ് രൂപീകരിക്കണം
∙ തീരദേശ അവകാശ നിയമം പാസാക്കണം
∙ പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കണം
∙ നിയോജക മണ്ഡലങ്ങളിൽ കൃഷിക്കായി പ്രത്യേക സോൺ
∙ പഞ്ചായത്ത് തോറും കാലാവസ്ഥ പഠന കേന്ദ്രം
∙ റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം
∙ തോട്ടം പ്ലാന്റേഷനുകളിൽ ആരോഗ്യ–ഫാം ടൂറിസത്തിനായി നിയമഭേദഗതി
∙ ഓൺലൈൻ കച്ചവടം നിരുത്സാഹപ്പെടുത്തണം
∙ വന്യമൃഗ ആക്രമണത്തിന്റെ നഷ്ട പരിഹാരം 50 ലക്ഷമാക്കണം
∙ സഹകരണ സംഘങ്ങളിൽ പാർട്ടി നിയമനങ്ങൾ അവസാനിപ്പിക്കും.
∙ ലഹരിക്കെതിരെ ഗ്രാമതലത്തിൽ അധികാരമുള്ള ജനകീയ സംവിധാനം
∙ 2 എഫ്ഐആറുകളിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും മാറ്റണം
∙ അസ്വാഭാവികമല്ലാത്ത അപകട മരണങ്ങളിൽ കുടുംബം ആവശ്യപ്പെട്ടാൽ പോസ്റ്റ്‌മോർട്ടം നടപടികൾ ഒഴിവാക്കണം
∙ ശബരിമലയുടെയും വഖഫ് ബോർഡിന്റെയും ഭരണം അതാത് മതവിശ്വാസികൾ അല്ലാത്തവർ നിയന്ത്രിക്കുന്നതിൽ അടിയന്തര മാറ്റം വേണം
മുസ്ലീം ലീഗ് എറണാകുളം ജില്ലാ മുൻ പ്രസിഡന്റ് ഹംസ പറക്കാട്ടും വേദിയിലുണ്ടായിരുന്നു.
Follow us on :
Tags:
Please select your location.