Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിപ്പൂർ ഇസ്ലാഹീ സംഗമം : പലസ്തിനികളെ കുടിയൊഴിപ്പിക്കാമെന്ന ട്രമ്പിൻ്റെ ധിക്കാരം നടക്കാൻ പോകുന്നില്ലെന്ന് സി.പി ഉമർ സുല്ലമി

15 Feb 2025 22:29 IST

Fardis AV

Share News :


കൊണ്ടോട്ടി /കരിപ്പൂർ : വെളിച്ചം നഗരിയിൽ  സംഘടിപ്പിച്ച ഇസ്‌ലാഹീ സംഗമം പ്രൗഢമായി. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി സംഗമത്തിൽ പങ്കെടുത്തു.

കെ. എൻ. എം മർകസുദഅവ സംസ്ഥാന പ്രസിഡൻ്റ് സി.പി ഉമർ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വാസ ജീർണതയിൽ നിന്നും സാംസ്കാരിക അരാജകത്വത്തിൽ നിന്നും മോചിപ്പിച്ച് ദൈവത്തിലേക്ക് മടക്കുകയെന്നതാണ് ഇസ്ലാഹി നവോത്ഥാനം ലക്ഷ്യം വെക്കുന്നതെന്ന് ഉമർ സുല്ലമി പറഞ്ഞു. സ്ത്രീകൾക്ക് അക്ഷരാഭ്യാസം നല്കിയും ആരാധനാലയങ്ങളിൽ പ്രാർത്ഥനാ സ്വാതന്ത്ര്യം നലകിയും പൊതു ഇടങ്ങളിൽ ബാധ്യതാ നിർവഹണത്തിന് അവസരമൊരുക്കിയും കേരളിയ ഇസ്ലാമിക നവോത്ഥാനത്തിന് മുജാഹിദ് പ്രസ്ഥാനം നേതൃത്വം നല്കി.


സ്വന്തം രാജ്യത്തെ കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിച്ച് നാട് കടത്തുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംമ്പ് പലസ്തിനിൽ ഇസ്റയേൽ അധിനിവേശക്കാരെ കുടിയിരുത്തുകയും പലസ്തിനികളെ കുടിയൊഴുപ്പിക്കുമെന്ന ധിക്കാരം നടക്കാൻ പോകുന്നില്ലെന്ന് ഉമർ സുല്ലമി പറഞ്ഞു. പലസ്തീനികളോട് അനീതി ചെയ്താൽ ലോക മനസ്സാക്ഷി ഒറ്റക്കെട്ടായി പ്രതിരോധിക്കും.


ഇന്ത്യയിലെ മുസ്ലിം സമുദായത്തിൻ്റെ സാംസ്കാരികവും സാമ്പത്തികവുമായ ഉൻമൂലനം ലക്ഷ്യം വെച്ചുള്ള മോദി സർക്കാറിൻ്റെ വഖഫ് ബില്ലിനെ ഇന്ത്യയിലെ മതേതര സമൂഹം ചെറുത്തു തോല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്കാരിക കേരളം മാരണക്കാരുടെയും സിദ്ധൻമാരുടെയും ആത്മീയ വാണിഭക്കാരുടെയും കെണിയിലകപ്പെട്ട് ജീവനും സ്വത്തും അഭിമാനവും നഷ്ടമായിക്കൊണ്ടിരിക്കുന്നത് പതിവായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അന്ധവിശ്വാസ നിർമാർജന നിയമം എത്രയും പെട്ടെന്ന് കൊണ്ടു വരണമെന്നും സി.പി ഉമർ സുല്ലമി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു വെളിച്ചം നഗരിയിൽ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം വിപുലമായി നടന്നിരുന്നത്.


സംഘാടക സമിതി ചെയർമാൻ ചുണ്ടക്കാടൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ടി.വി ഇബ്റാഹിം എം.എൽ എ മുഖ്യാതിഥിയായിരുന്നു. കെ.എൻ.എം മർകസുദ അവ ജന : സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി മുഖ്യ പ്രഭാഷണം നടത്തി.


പി.കെ മോഹൻദാസ്, റിയാസ് മുക്കോളി, എൻ.എം അബ്ദുൽ ജലീൽ, കെ.പി സക്കരിയ്യ , ഡോ. അൻവർ സാദത്ത്, എം.ടി മനാഫ്, അബ്ദുലത്തീഫ് കരുമ്പിലാക്കൽ, പ്രൊഫ.അലി മദനി, ഡോ. ഇസ്മായിൽ കരിയാട്, റിഹാസ് പുലാമന്തോൾ, നൗഷാദ് കാക്കവയൽ പി.എൻ ഫഹീം, ഒ.അഹ്മദ് സഗീർ, അബ്ദൽ അസിസ് മാസ്റ്റർ, ഡോ. യു. പി യഹ്യാ ഖാൻ, അബ്ദുൽ കരീം സുല്ലമി, റുഖ്‌സാന വാഴക്കാട്,ജിദ മനാൽ, അസ്ന പുളിക്കൽ, അഹമ്മദ് സാഹിർ പ്രസംഗിച്ചു.

Follow us on :

More in Related News