Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികൾക്കായി സമഗ്ര വിദ്യാദ്യാസവുമായി ടീൻ ബീറ്റ്സ് പദ്ധതി ചേന്ദമംഗല്ലൂരിൽ തുടങ്ങി.

29 Jul 2024 13:01 IST

UNNICHEKKU .M

Share News :



മുക്കം : വിദ്യാർത്ഥിക്കായി സമഗ്ര വിദ്യാഭ്യാസവുമായി ടീൻ ബീറ്റ്സ് പരിശീലന പദ്ധതിചേന്ദമംഗല്ലൂരിൽ തുടക്കമായി.     ഒതമയമംഗലം മഹല്ല് കമ്മിറ്റിയും സിജിയും സംയുക്തമായി സമഗ്ര വിദ്യാഭ്യാസ പദ്ധതി 'ടീൻ ബീറ്റ്സ് ആവിഷ്ക്കകരിച്ചിരിക്കുന്നത്.' മാധ്യമം - മീഡിയ വൺഗ്രൂപ്പ്എഡിറ്റർഒ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.ആധുനിക കാലഘട്ടത്തിൻ്റെ ആവശ്യകത കണക്കിലെടുത്തുള്ള പരിശീലപദ്ധതിയാണ് ഒതയമംഗലം മഹല്ല് കമ്മറ്റിയുടെ പരിശീലന പദ്ധതിയെന്ന് അദ്ദേഹം അഭിപ്രായെപെട്ടു. ജീവിതത്തിൻ്റെ ഒരോ രംഗത്തും വിദഗ്ധരെയും, സമർത്ഥരെയും വാർത്തെടുത്താൻ മാത്രേമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു. അതോടപ്പം യുവാക്കൾക്കും, യുവതികൾക്കും കാലഘട്ടത്തിൻ്റെ വെല്ല് വിളികൾ തിരിച്ചറിയാൻ കഴിയും.  നമ്മുടെ കുട്ടികൾക്ക് മത്സര രംഗത്ത് പിടിച്ച് നിൽക്കാനും, മുന്നോട്ട് പോകാനും ഇത്തരം വിദ്യാഭ്യാസ പരിശീലനം പ്രയോജനപ്പെടുത്തണം. സ്കൂളിനപ്പുറത്ത് നിന്ന് തന്നെ ഇത്തരം വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടതുണ്ട്. പരിശീലനത്തിലൂടെ സ്വഭാവികമായി അറിഞ്ഞിരിേക്കേണ്ട കാര്യങ്ങളാണ്. വിദ്യാർത്ഥികൾക്ക് ലോക വിവരങ്ങൾ സാമാന്യമായെങ്കിലും അറിഞ്ഞിരിക്കൽ അനിവാര്യമാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു.  മഹല്ല് പ്രസിഡൻ്റ് കെ ടി മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

മലപ്പുറം മുൻ ഡിഡിഇയും ക്യു ഐ പി ഡെപ്യൂട്ടി ഡയരക്ടറുമായിരുന്ന പി സഫറുല്ല മുഖ്യപ്രഭാഷണം നടത്തി.   കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ നല്ല സ്വഭാവ പെരുമാറ്റരീതികൾ വളർത്തിയെടുക്കാനുള്ള പരിശ്രമങ്ങളാണ് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാേവേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. 

മുക്കം നഗരസഭ കൗൺസിലർമാരായ റംല ഗഫൂർ,ഫാത്തിമ കൊടപ്പന, സാറ കൂടാരം , മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻ്റ് സുബൈർ കൊടപ്പന, ജനറൽ സെക്രട്ടറി സ്വാലിഹ് ചിറ്റടി, ടി കെ ജുമാൻ ,സിജി കോമ്പിറ്റൻസി ഡയരക്ടർ പി എ ഹുസൈൻ ഓമശേരി,ജിഹാദ് യാസർ എന്നിവർ സംസാരിച്ചു.. നിമിഷ ആൻ സൈമൺ പദ്ധതി വിശദീകരിച്ചു.ഡയരക്ടർ നസീബ ബഷീർ സ്വാഗതവും സേജ് ജനറൽ കൺവീനർ ഹമീദ് കറുത്തേടത്ത് നന്ദിയും പറഞ്ഞു.

ടി എൻ അസീസ്, ഷാഹിന ടീച്ചർ പള്ളിയാളി,എൻ പി ലത്തീഫ്, ഇ പി മഹ്റുന്നീസ, ഒ സഫിയ, ശബ്ന എടക്കണ്ടി,ഷൈമ ശബീർ , കെ സി മുഹമ്മദലി, ശഫീഖ് മാടായി, അശ്ക്കർ പൊറ്റശേരി, സി ഹാരിസ്, ഇ എൻ ജൗഹർ എന്നിവർ നേതൃത്വം നൽകി.സ്വാഗത ഗാനം ഗാനം വേദി , വീഡി  േയാ കൾ


ചിത്രം:ചേന്ദമംഗലൂർ ഒതമയമംഗലം മഹല്ല് കമ്മിറ്റിയും സിജിയും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിശീലന പദ്ധതി ' ടീൻ ബീറ്റ്സ്' മാധ്യമം - മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു. 

Follow us on :

More in Related News