Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ ഓണത്തോടനുബന്ധിച്ച്‌ അതിദരിദ്രരായ 27 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

22 Aug 2025 19:43 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ ഓണത്തോടനുബന്ധിച്ച്‌ അതിദരിദ്രരായ 27 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.എൽകെജി മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികളാണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.ഓരോരുത്തരും അവരവർക്ക് പറ്റുന്ന വിധത്തിൽ അരി,പഞ്ചസാര,പയർ വർഗ്ഗങ്ങൾ,ധാന്യങ്ങൾ,ശർക്കര,പൊടികൾ,പുതിയ വസ്ത്രങ്ങൾ തുടങ്ങിയവ സ്കൂളിൽ കൊണ്ടുവന്ന് കിറ്റ് ആക്കുകയായിരുന്നു.അധ്യാപകർ മാർഗനിർദേശം കൊടുത്ത് വിദ്യാർത്ഥികളോടൊപ്പം നിന്നു.സ്കൂൾ സെക്രട്ടറി ടി.വി.വിശ്വനാഥൻ,പ്രിൻസിപ്പൽ പ്രിയ മധു,കോ-ഓർഡിനേറ്റർ ധന്യ ജയറാം,സ്റ്റാഫ്‌ സെക്രട്ടറി കെ.ബി.സബിത,അധ്യാപികമാരായ എൻ.എ.അഞ്ജു,സനിത ഷാജി,മാതൃസമിതി അംഗങ്ങളായ എ.എസ്.നിഷി,സൂര്യ സുബ്രഹ്മണ്യൻ,അശ്വതി സുജീഷ്,സ്കൂൾ ഹെഡ് ബോയ് വി.ബി.കാർത്തിക്,ഹെഡ്ഗേൾ കെ.ബി.ആദിത്യ,മറ്റു വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികളിലെ നിസ്വാർത്ഥ സേവനത്തിന് ഏവരെയും അഭിനന്ദിച്ചു.


Follow us on :

More in Related News