Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടിയിലെ വിദ്യാലയങ്ങളിൽ ശുചിത്വം ഉറപ്പാക്കി തൊഴിലുറപ്പ് പ്രവർത്തകർ

31 May 2024 18:16 IST

WILSON MECHERY

Share News :


ചാലക്കുടി :

നഗരസഭയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ അധ്യയനമാരംഭിക്കുന്നതിന് മുന്നോടിയായി തൊഴിലുറപ്പ് പ്രവർത്തകർ ശുചീകരണം നടത്തി.


ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ, 

വി. ആർ. പുരം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ, ഗവ: LP സ്കൂൾ, എന്നിവിടങ്ങളിൽ ദിവസങ്ങളായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. 


വി.ആർ. പുരം, ഉറമ്പൻകുന്ന് വാർഡുകളിലെ തൊഴിലുറപ്പ് പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.


അയ്യങ്കാളി തൊഴിലുറപ്പ് 

പദ്ധതിക്കുള്ള സംസ്ഥാന സർക്കാരിൻ്റെ ധനസഹായം ലഭ്യമാവാത്ത സാഹചര്യത്തിൽ, തൊഴിലാളികൾക്ക് കൂലി നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന്, നഗരസഭയുടെ ഫണ്ട് നൽകിയാണ് തൊഴിലാളികളെ വീണ്ടും പണിക്ക് ഇറക്കിയത്.


മഴക്കാല പ്രതിരോധ ശുചീകരണങ്ങളുടെ ഭാഗമായ് വിവിധ വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം, സ്കൂളുടെ ശുചീകരണവും നടത്തിവരികയാണ്.

Follow us on :

More in Related News