Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2025 22:29 IST
Share News :
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഉപരിപഠന സാധ്യതകളും നൂതന സാങ്കേതികവിദ്യകളായ നിർമ്മിത ബുദ്ധി, റോബോട്ടിക്സ് മേഖലകളെയും പരിചയപ്പെടുത്തുന്ന സെമിനാറും ശില്പശാലയും സംഘടിപ്പിക്കുന്നു.
2025 ഏപ്രിൽ 15ന് (ചൊവ്വ) രാവിലെ 9:30 മുതൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാഅക്കാദമി ഹാളിൽ ആണ് പരിപാടി നടക്കുന്നത്.
റോബോട്ടിക്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ പ്രോജക്ടുകളുടെ പ്രദർശനവും വിവിധ എൻജിനീയറിങ് കോളേജുകളുടെ സ്റ്റാളുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി അറിയിച്ചു
രജിസ്ട്രേഷന് 9895422165 ബന്ധപ്പെടുക.
Follow us on :
Tags:
More in Related News
Please select your location.