Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലാൻ പ്രതീക്ഷ ഉദ്ഘാടനം ചെയ്തു.

13 Jun 2025 22:00 IST

UNNICHEKKU .M

Share News :

മുക്കം: മണാശ്ശേരി കെ എം സി ടി മെഡിക്കൽ എം.ബി.ബി എസ് വിദ്യാർഥികളുടെ കൂട്ടായ്മയിലൂടെ മാമ്പറ്റയിലെ പ്രതീക്ഷയിലെ കുട്ടികളെ വിവിധ തരത്തിൽ സഹായിക്കുവാൻ നടപ്പിലാക്കുന്ന പ്ലാൻ പ്രതീക്ഷ കോളേജ് സർജറി ഡിപ്പാർട്മെന്റ് പ്രൊഫസർ ഡോ. രമേശ്‌ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള പഠനോപകരണങ്ങളും മൈക് സെറ്റ് തുടങ്ങി നിരവധി സാധനങ്ങൾ സ്കൂൾ മാനേജർ സി ഹാരിസ്, എച്ച്.എം കെ ഷീബ, ടി പ്രഭാകരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഫിസിയോളജി എച്ച്.ഒ ഡി സുബൈദ, ഫിസിയോളജി ഡിപ്പാർട്മെന്റ് അധ്യാപകരായ ബിനു, അജ്നി കോളേജ് യൂണിയൻ ചെയർമാൻ നെഹ്ദൻ,ഷാനിദ്, ഇർഫാൻ, സുഹൈൽ, ഇർഫാന എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News