Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര പഞ്ചായത്ത് തല പ്രവേശനോത്സവം

03 Jun 2024 17:52 IST

ENLIGHT REPORTER KODAKARA

Share News :



കൊടകര പഞ്ചായത്ത് തല പ്രവേശനോത്സവം

കൊടകര: പഞ്ചായത്ത് തല പ്രവേശനോത്സവം കൊടകര ജിഎല്‍പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രവേശനോത്സവ ഗാനം ഫ്‌ലാഷ് മോബായി അവതരിപ്പിച്ചത് ശ്രദ്ധേയമായി. അംഗം സി.ഡി. സിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി.രജീഷ് , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദിവ്യ ഷാജു, ജോയ് നെല്ലിശ്ശേരി, അംഗം ടി.വി.പ്രജിത്, പ്രധാനധ്യാപിക എം.കെ. ഡെയ്‌നി.,  പി.ടി.എ.പ്രസിഡന്റ് സന്ദേശ് നാരായണന്‍, എംപിടിഎ പ്രസിഡന്റ് മഞ്ജുഷ സതീഷ്, എസ്എംസി ചെയര്‍മാന്‍ എ.ജി.സതീശന്‍, ഒഎസ്എ സെക്രട്ടറി കെ.രമേഷ് എന്നിവര്‍ പ്രസംഗിച്ചു .കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റുകളുടെ വിതരണം ഡയറ്റ് ഫാക്കല്‍റ്റി ഡോ.പി.സി.സിജി നിര്‍വ്വഹിച്ചു.


Follow us on :

More in Related News