Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ബി.എസ്.ഇ കോഴിക്കോട് ജില്ലാ കലോത്സവത്തിന് തുടക്കം

15 Oct 2024 12:40 IST

- Enlight Media

Share News :

കോഴിക്കോട് ജില്ലയിലെ മലബാർ സഹോദയ സ്കൂൾ കോംപ്ലക്സിന് കീഴിലുള്ള സി.ബി.എസ്.സി സ്കൂളുകളുടെ ജില്ലാ കലാമേളയ്ക്ക് തുടക്കം. നാലു ഘട്ടങ്ങളിലായാണ് കലാമേള നടക്കുന്നത്. ആദ്യഘട്ടത്തിൽ ഐടി ഫെസ്റ്റ് താമരശ്ശേരി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സെപ്റ്റംബർ 7 നും രണ്ടാംഘട്ടത്തിൽ സ്റ്റേജിതര പരിപാടികൾ ബി ലൈൻ പബ്ലിക് സ്കൂൾ കുറ്റിക്കാട്ടൂരിൽ സെപ്റ്റംബർ 11 നും നടന്നു. മൂന്നാം ഘട്ടം പെർഫോമിങ് ആർട് മത്സരങ്ങൾ ഒക്ടോബർ 16 ന് മാളിക്കടവ് എം. എസ്. എസ് .പബ്ലിക് സ്കൂളിൽ വച്ചും നാലാംഘട്ട സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 19,20 തീയതികളിൽ നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടക്കും. പ്രസ്തുത മത്സരങ്ങൾ ബഹുമാന്യനായ കൊടുവള്ളി എംഎൽഎ ശ്രീ എം കെ മുനീർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ചേളന്നൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീ കെ പി.സുനിൽകുമാർ ഉദ്ഘാടനവും കലാഭവൻ സരികയും, ഐഡിയ സ്റ്റാർ സിംഗർ ഫെയിം അർച്ചന. കെ എന്നിവർ സമ്മാനദാനവും

നിർവഹിക്കുകയും ചെയ്യും.

1 മുതൽ 12 വരെ ക്ലാസുകളിൽ ഉള്ള കോഴിക്കോട് ജില്ലയിലെ 62 ഓളം സ്കൂളുകളിലെ 3600 ഓളം കുട്ടികൾ അഞ്ചു വിഭാഗങ്ങളിലായി 150 വിവിധ ഇനങ്ങളിൽ മത്സരിക്കുന്നു.ഓരോ ഇനത്തിലും ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന മത്സരാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും കൂടാതെ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വരുന്ന സ്കൂളുകൾക്ക് ഓവറോൾ ട്രോഫിയും നൽകുന്നതാണ്. ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾ നവംബർ 8 മുതൽ പാലക്കാട് അഹല്യ പബ്ലിക് സ്കൂളിൽ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ മത്സരിക്കുമെന്ന് മലബാർ സഹോദയ പ്രസിഡൻറ് ശ്രീ മോനി യോഹന്നാൻ, വൈസ് പ്രസിഡണ്ട് ശ്രീമതി സിന്ധു ബി. സെക്രട്ടറി ഡോ. സലിൽ ഹസ്സൻ, ട്രഷറർ ശ്രീമതി ടി എം സഫിയ /പ്രോഗ്രാം കൺവീനർ ശ്രീമതി റജീന സൂപ്പി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Follow us on :

More in Related News