Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2024 18:21 IST
Share News :
തൃശ്ശൂർ CCSIT യിൽ MCA
തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. സർവകലാശാലാ എം.സി.എ. പ്രവേശന പരീക്ഷാ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 12-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽ പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509.
ബി.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ. ഹോണേഴ്‌സ് കോഴ്‌സിൽ എൽ.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 12-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0487 2607112, 9400749401, 8547044182.
തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ. കോഴ്‌സിൽ എസ്.ടി., ഇ.ഡബ്ല്യൂ.എസ്. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509.
MCA, MSc കമ്പ്യൂട്ടർ സയൻസ് സീറ്റൊഴിവ്
പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8281665557, 9446670011.
വൈവ
വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. അറബിക് ( CBCSS - SDE ) നാലാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷയും ( ADVANCED TRANSLATION AND SIMULTANEOUS INTERPRETATION ) വൈവയും പുതുക്കിയ സമയക്രമം പ്രകാരം തിരൂർ ടി.എം.ജി. കോളേജിൽ ആഗസ്റ്റ് 12-നും പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ 16-നും സർവകലാശാലാ ക്യാമ്പസിലെ ആര്യഭട്ട ഹാളിൽ 19-നും തുടങ്ങും.
ആഗസ്റ്റ് 13-ന് നടത്തുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (SDE - CBCSS) ഏപ്രിൽ 2024 വൈവയിൽ ചില വിദ്യാർഥികളുടെ വൈവ 14-ലേക്കും ചിലരുടേത് 16-ലേക്കും മാറ്റിയിട്ടുണ്ട്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
Follow us on :
Tags:
More in Related News
Please select your location.