Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 18:22 IST
Share News :
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എന്‍എസ്എസ് യൂണിറ്റിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ശില്പശാല സംഘടിപ്പിച്ചു. കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവീസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസറും തൃശ്ശൂര്‍ എക്‌സൈസ് ഡിവിഷന്‍ വിമുക്തി റിസോഴ്‌സ് പേഴ്‌സണുമായ പി.എം.ജാദിര്‍ ശില്‍പശാല നയിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട മൂല്യങ്ങളെകുറിച്ചും അദ്ദേഹം വിദ്യാര്‍ഥികളെ ബോധവല്‍ക്കരിച്ചു. കോളജ് വൈസ് പ്രിന്‍സിപ്പലും ഐക്യുഎസി കോ ഓഡിനേറ്ററുമായ ഡോ. കെ.കരുണ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മയക്കുമരുന്ന് മരുന്നല്ല മരണമാണെന്നും ജീവിതം ആണ് യഥാര്‍ത്ഥ ലഹരി എന്നുമുള്ള സന്ദേശം യുവതലമുറക്ക് പകര്‍ന്നു നല്‍കാന്‍ ശില്‍പശാലയ്ക്കു കഴിഞ്ഞു. ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ജയകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ രശ്മി രാജന്‍, സ്റ്റുഡന്റ് സെക്രട്ടറി ആര്യനന്ദ എന്നിവര്‍ ശില്പശാലയില്‍ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.