Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടിയിൽ ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് 'ചിറക് 'വിരിഞ്ഞു- ഓർമ്മത്തണലിൽ വിദ്യാർത്ഥികൾ

12 Jul 2024 13:37 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി നിയോജകമണ്ഡലത്തിൽ സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന, ചിറക് പദ്ധതിയ്ക്ക് കീഴിൽ ചാലക്കുടി നിയോജകമണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്വരൂപിച്ച സ്കോളർഷിപ്പ് വിതരണത്തിന്റെ  

ഉൽഘാടനം ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു.

ഭാവിതലമുറയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ ഈ സ്കോളർഷിപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്.

തിരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർത്ഥികൾക്കായി 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് പദ്ധതിയിൽ വിതരണം ചെയ്യപ്പെടുന്നത്. ചടങ്ങിൽ ചാലക്കുടി എംപി ബെന്നി ബെഹന്നാൻ, പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ്, മറിയാമ്മ ഉമ്മൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, സേക്രട്ട്‌ ഹാർട്ട് കോളേജ് പ്രിൻസിപ്പൽ ഡോ. റീന ഇട്ട്യച്ചൻ,വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

ചാലക്കുടി നിയോജകമണ്ഡലത്തിലെ എല്ലാ വാർഡുകളിൽ നിന്നും, നിയോജകമണ്ഡലം പരിധിയിലെ സർക്കാർ, എയ്‌ഡഡ് വിഭാഗങ്ങളിൽ ഉൾപ്പെട്ട ഹൈ സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നുമായാണ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തിട്ടുള്ളത്.


 

Follow us on :

More in Related News