Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2024 18:27 IST
Share News :
മാള:
മാള ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ചങ്ങമ്പുഴ അനുസ്മരണം സംഘടിപ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ നബീസത്ത് ജലീല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. മോഹന്‍ മച്ചാട്ട് ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി.
കാല്പനിക കവിയും, പ്രേമ ഗായകനുമായ കവിയുടെ ഓര്മ്മദിനത്തിൽ പ്രായഭേദമെന്യ പഞ്ചായത്ത് നിവാസികള്ക്കാ യ് പ്രണയ ലേഖനം രചന മത്സരം സംഘടിപ്പിച്ചു. ചങ്ങമ്പുഴ കവിത പാരായണ മത്സരവും, പ്രാദേശിക കവികളുടെ കവിയരങ്ങും നടന്നു.
ഭരണസമിതി അംഗങ്ങളും, മാളവി സാഹിത്യ കൂട്ടായ്മ അംഗങ്ങളും ആശംസ നേര്ന്ന് സംസാരിച്ചു.
വാർഡ് മെമ്പർ ഉഷ ബാലൻ സ്വാഗതവും, ലൈബ്രേറിയന്‍ അനീഷ പി.വി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.