Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടി വിജയിച്ച ഒ.എസ്.സൂര്യയെ അനുമോദിച്ചു.

20 May 2024 15:56 IST

ENLIGHT REPORTER KODAKARA

Share News :


 

 

വെള്ളികുളങ്ങര :എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച മോനൊടി സ്വദേശിനി ഒ.എസ്. സൂര്യയെ വെള്ളികുളങ്ങര സൗഹൃദ കലാ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഏറെ ക്ലേശങ്ങള്‍ നിറഞ്ഞ ജീവിത സാഹചര്യത്തോട് പൊരുതി മികച്ച വിജയം നേടി നാടിന് അഭിമാനമായി മാറിയ വിദ്യാര്‍ഥിനിക്ക് സൗഹൃദ കലാ കൂട്ടായ്മ സെക്രട്ടറി സുധീര്‍ വെള്ളികുളങ്ങര ഉപഹാരം സമ്മാനിച്ചു. 

കലാകാരന്മാരായ സുധി കലാഭവന്‍ ,സെയ്‌ക്കോ ജോസ് , ഷൈജു ജോസ് , മോഹന്‍ദാസ്. 

കിച്ചു, ആശ നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Follow us on :

More in Related News