Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 15:35 IST
Share News :
കൊണ്ടോട്ടി: ടി.വി.ഇബ്രാഹിം എം.എൽ.എയുടെ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി അക്ഷര ശ്രീയുടെ ഭാഗമായി തെരഞ്ഞെടുക്കുന്ന പ്ലസ് ടു വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകൾക്കൊപ്പം ,ഉപരിപഠനവും ഒരുക്കുന്ന ശിൽപശാല ജനുവരി 18 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണിവരെ കൊണ്ടോട്ടി അമാന ടവറിൽ വെച്ചു നടക്കും.
പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ എച്ച്‌സിഎൽ ടെക്നോളജീസാണ് മണ്ഡലത്തിലെ ഹയർസെക്കൻഡറി സ്‌കൂളിലെ തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക്
(HCL-TECHBEE
Early Career Orientation Programme
for XII Students) പരിശീലനം നൽകുന്നത്. ഓരോ സ്കൂളിൽ നിന്നും രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 30 കുട്ടികൾക്കാണ് മുൻഗണന.
പ്ലസ്‌ടു വിദ്യാർഥികൾക്ക് മുഴുവൻ സമയ ജോലികൾ പ്രദാനം ചെയ്യുന്ന എക്സ്ക്ലൂസിവ് കരിയർ പ്രോഗ്രാമാണ് ഇതിലൂടെ നൽകുന്നത്. എൻട്രി ലെവൽ ഐടി ജോലികൾക്ക് 12 മാസത്തെ പരിശീലനവും അവസരവും ഇതിലൂടെ നൽകുന്നു.
ശിൽപശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഇന്ന് തന്നെ അവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് :
അക്ഷരശ്രീ കോർഡിനേറ്റർ : കെ.എം.ഇസ്മായിൽ 9946491006
https://forms.gle/Z6ydNdKW41GMetft7
രജിസ്ട്രേഷന് ലിങ്ക്....
Contact Number :9946491006
രജിസ്ട്രേഷൻ അവസാനിക്കുന്നത് (closing time) 16.01.2025 വൈകുന്നേരം 5 മണി
Follow us on :
Tags:
More in Related News
Please select your location.