Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക സംഗമം നടത്തി.

25 May 2025 22:30 IST

UNNICHEKKU .M

Share News :

മുക്കം: അധ്യാപകരെ സുസജ്ജരാക്കാനും വിദ്യാഭ്യാസത്തിലെ ആധുനിക കാഴ്ചപ്പാടുകൾ

ക്ലാസ് മുറികളിൽ ഫലപ്രദമായി വിനിമയം ചെയ്യുന്നതിനുമായി അധ്യാപക സംഗമം സംഘടിപ്പിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സംഗമം 

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി ഖാദർ അധ്യക്ഷത വഹിച്ചു.മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ജയകൃഷ്ണൻ മാസ്റ്റർ "സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി "എന്ന വിഷയത്തിലും  മുൻ ഡയറ്റ് സീനിയർ ലക്ച്ചറർ ഡോ: പരമേശ്വരൻ മാസ്റ്റർ "വിദ്യാഭ്യാസ ഗുണമേന്മയും 

സ്കൂൾതല ആസൂത്രണവും" എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു. കോഴിക്കോട് റൂറൽഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കുഞ്ഞി മൊയ്തീൻകുട്ടി എം.ടി മുഖ്യാതിഥിയായി പങ്കെടുത്തു .ഗ്രാമപഞ്ചായത്ത് അംഗം എ.പി മോഹൻദാസ്,സ്കൂൾ പ്രിൻസിപ്പാൾസലീം അൽത്താഫ്, മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ സുമേഷ്എന്നിവർ സംസാരിച്ചു.

മണക്കാട് ജി യൂ പി എസ് എച്ച് എം ഉണ്ണി ചീങ്കോൾ സ്വാഗതവും വളയന്നൂർ ജി എൽ പി എസ് ഹെഡ്മിസ്ട്രസ് ബിന്ദു പി.കെ  നന്ദിയും പറഞ്ഞു.

Follow us on :

More in Related News