Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2024 09:34 IST
Share News :
കോഴിക്കോട്: മികച്ച വിജയം നേടുന്നതിനൊപ്പം സാമൂഹ്യബോധവും കൂടി ചേരുമ്പോൾ മാത്രമേ നല്ല പൗരൻമാരായി തീരുകയുള്ളൂ എന്ന് കോഴിക്കോട് സൗത്ത് എംഎൽഎ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആഴ്ചവട്ടം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ യുവതലമുറയെ ലഹരിയിലേക്ക് വീഴ്ത്താൻ വലിയ മാഫിയ സംഘങ്ങൾ പുറത്ത് കാത്ത് നിൽക്കുന്നുണ്ട്. സാമൂഹ്യദ്രോഹികളെ തിരിച്ചറിഞ്ഞ് അവരുടെ പിടിയിൽ വീഴാതെ മുന്നോട്ട് പോകാൻ ഓരോ വിദ്യാർത്ഥിയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ എൻ.സി. മോയിൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബീന പൂവത്തിൽ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡന്റ് അഫ്സൽ കോണിക്കൽ, എച്ച് എം പി .ഓംകാരനാഥൻ, കെ. ഹേമലത, വി.കെ .മൊയ്തീൻ കോയ, സുനിൽ പൂളേങ്കര, അജീഷ് മാത്യു, പി പി ബഫീർ, എ സി ബിന്ദു, എൻ കെ ഫാത്തിമ നിഹാല എന്നിവർ പ്രസംഗിച്ചു. അജ്മൽ കക്കോവ് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സെടുത്തു.
Follow us on :
Tags:
More in Related News
Please select your location.