Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2024 18:01 IST
Share News :
ചാവക്കാട്:കേരളത്തിലെ എയ്‌ഡഡ് സ്ഥാപനങ്ങളിലെ ശമ്പള ബില്ലിൽ കൌണ്ടർ സൈൻ വേണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും,എയ്ഡഡ് സ്കൂൾ ജീവനക്കാരോടും സ്ഥാപനങ്ങളോടുമുള്ള സർക്കാരിന്റെയും ധനവകുപ്പിന്റെയും നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ചും പ്രധാന അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷന്റെയും,അനധ്യാപക സംഘടനയായ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.കെ.പി.പി.എച്ച് എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എഫ്.റോബിൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.കെ.എ.എസ്.എൻ.ടി.എസ്.എ സംസ്ഥാന പ്രസിഡന്റ് എൻ.വി.മധു അധ്യക്ഷത വഹിച്ചു.എ.കെ.ജോസ്,എം.ദീപുകുമാർ,ബനിതാ അബ്ബാസ്,ലിറ്റി ജോസഫ്,സി.ജെ.സിജോൺ,ജയരാജ് എന്നിവർ സംസാരിച്ചു.ജലീൽതങ്ങൾ,സി.ജെ.ഓമന,കെ.ആർ.രാഹുൽ,പി.എ.വിൻസെന്റ്,രാജേഷ് കുമാർ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.