Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 15:08 IST
Share News :
ചാവക്കാട്:എം.ആർ.രാമൻ മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായ യദുകൃഷ്ണന് നൽകുന്ന സ്നേഹ ഭവനത്തിന്റെ പ്രമാണ സമർപ്പണവും താക്കോൽദാനവും കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു.എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.മെറിറ്റ് ഡേയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,എങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ്,പ്രസന്ന രണദിവെ,വാർഡ് കൗൺസിലർ എം.ബി.പ്രമീള,കവി രാധാകൃഷ്ണൻ കാക്കശ്ശേരി,മാനേജർ എം.യു.ഉണ്ണികൃഷ്ണൻ,ഒഎസ്എ രക്ഷാധികാരി സി.എച്ച്.റഷീദ്,വി.ബി.സിന്ധു,ഷൈബിവത്സൻ,പി.ഷീജ,സുനീഷ് കെ.തോമസ്,എൻ.വി.മധു,പ്രധാന അധ്യാപിക എം.സന്ധ്യ,പ്രിൻസിപ്പൽ എം.ഡി.ഷീബ,എ.അസ്ന എന്നിവർ സംസാരിച്ചു.വിദ്യാഭ്യാസത്തോടൊപ്പം ജീവിത മാർഗ്ഗവും കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന യദുകൃഷ്ണന് സ്കൂളിന്റെ നേതൃത്വത്തിൽ കൈത്താങ്ങായി സ്വന്തമായി വീടും സ്ഥലവും നൽകുവാൻ ഗുരുവായൂർ എംഎൽഎ,ചാവക്കാട് നഗരസഭ ചെയർപേഴ്സൺ, സ്‌കൂൾ മാനേജ്മെന്റ്,സ്റ്റാഫ്,പിടിഎ അംഗങ്ങൾ,രക്ഷിതാക്കൾ,പൂർവ്വ അദ്ധ്യാപകർ,വിദ്യാർത്ഥികൾ,നാട്ടുകാർ,ജനപ്രതിനിധികൾ വ്യാപാരികൾ തുടങ്ങിയവരുടെ സഹായത്താൽ വീടെന്ന സ്വപ്നം സാധ്യമാകുന്നത്.
Follow us on :
Tags:
More in Related News
Please select your location.