Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന(ഒഎസ്എ) രൂപീകരിച്ചു

14 Jun 2025 19:10 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന(ഒഎസ്എ) രൂപീകരിച്ചു.സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് കുട്ടികളെ സംഘടനയുടെ കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.സ്കൂളിന്റെ ഉന്നതിക്കും,കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി സംഘടന പ്രവർത്തിക്കും.മണത്തല ഹൈസ്കൂളിൽ ചേർന്ന രൂപീകരണ യോഗം ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ വി.ശ്രീലേഖ,പ്രധാന അധ്യാപിക ബിന്ദു,കെ.സി.ശിവദാസ്,നസീർ മടപ്പേൻ,പി.കെ.അബ്ദുൽ കലാം എന്നിവർ പ്രസംഗിച്ചു. 

 

Follow us on :

More in Related News