Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ കോളജിലെ എന്‍എസ്എസ് വളന്റിയര്‍മാര്‍ റെയില്‍വേ സ്‌റ്റേഷന്‍ വൃത്തിയാക്കി

28 Oct 2024 17:05 IST

ENLIGHT REPORTER KODAKARA

Share News :

സഹൃദയ കോളജിലെ എന്‍എസ്എസ് വളന്റിയര്‍മാര്‍ റെയില്‍വേ സ്‌റ്റേഷന്‍ വൃത്തിയാക്കി


കൊടകര: മൈ ഭാരത് ക്ലീന്‍ലിനസ് ഡ്രൈവിന്റെ ഭാഗമായി കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എന്‍എസ്എസ് വളന്റിയര്‍മാര്‍ ് കല്ലേറ്റുങ്കരയിലെ ഇരിഞ്ഞാലക്കുട റയില്‍വേ സ്റ്റേഷന്‍ വൃത്തിയാക്കി. ഇന്ത്യന്‍ റയില്‍വേ നമ്മുടെ ഓരോരുത്തരുടേതുമാണെന്നും വ്യക്തിശുചീകരണത്തോടൊപ്പം സാമൂഹികമായ ശുചീകരണവും പ്രധാന്യമുള്ളതാണെന്നും വിദ്യാര്‍ഥികള്‍ ഇത്തരം സാമൂഹികമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും ശുചീകരണ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് ഇ.ഡി.രാജേഷ് പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുത്തു പൂര്‍ത്തീകരിക്കുന്നതു വഴി ലീഡര്‍ഷിപ്പിനുള്ള കഴിവ് വര്‍ധിക്കുമെന്ന് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു സംസാരിച്ച കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ.ഡേവിസ് ചെങ്ങിനിയാടന്‍ അഭിപ്രായപ്പെട്ടു. സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തു ഭംഗിയായി പൂര്‍ത്തീകരിച്ച എന്‍ എസ് എസ് വളണ്ടിയേഴ്‌സിനെ പ്രിന്‍സിപ്പല്‍ ഡോ.കെ.എല്‍.ജോയ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കരുണ , ഫിനാന്‍സ് ഓഫീസര്‍ ഫാ.ആന്റോ വട്ടോലി എന്നിവരും അനുമോദിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ദീപാവലിക്കു മുന്നോടിയായി വളണ്ടിയേഴ്‌സ് ദീപം തെളിയിച്ചു. എന്‍ എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ജയകുമാര്‍ ,  ലീഡര്‍മാരായ ചന്ദ്രകാന്ത്, അരുള്‍കൃഷ്ണ, വൈശാഖ്, ജയ്‌മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News