Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാഭ്യാസം പ്രായോഗിക ജീവിതത്തിൽ അടിസ്ഥാനമാക്കണം: മന്ത്രി സജി ചെറിയാൻ

20 May 2024 09:06 IST

PEERMADE NEWS

Share News :



എടത്വാ:വിദ്യാഭ്യാസമെന്നത് പ്രായോഗിക ജീവിതത്തിൽ അടിസ്ഥാനമാക്കി മാറ്റണമെന്ന് ഫിഷറീസ് -സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

    തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ ആഗോള പൂർവ്വ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻ കാലങ്ങളിൽ കീഴ്ജാതിയിൽ പെട്ടവർക്ക് വിദ്യാഭ്യാസംനിഷേധിച്ചിരുന്നു.ഇവർക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും ലഭ്യമല്ലായിരുന്നു.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കിയതിൽ വിദ്യാഭ്യാസത്തിന് മുഖ്യപങ്കുണ്ട്.വിദ്യാഭ്യാസം പ്രയോഗിക ജീവിതത്തിന് മാത്യകയാക്കിയാലേ നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂവെന്ന് മന്ത്രി പറഞ്ഞു.


  പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ അധ്യക്ഷത വഹിച്ചു. തോമസ് കെ തോമസ് എംഎൽഎ ഗുരുവന്ദനവും, ഇൻഡ്യ പെന്തെ കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റുംപൂർവ്വവിദ്യാർഥിയുമായ റവ.ഡോ. കെ.സി. ജോൺ മുഖ്യ പ്രഭാഷണവും നടത്തി. സിഎസ്ഐസഭമുൻമോഡറേറ്ററും പൂർവ്വ വിദ്യാർഥിയുമായ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ പ്രതിഭാ പുരസ്ക്കാരം വിതരണം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു സുവനീർ ലോഗോ പ്രകാശനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനി ഈപ്പൻ,അജിത്ത് പിഷാരത്ത്,എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ്, തലവടി ഗ്രാമ പഞ്ചായത്ത് അംഗം എൻ പി രാജൻ, പ്രധാന അധ്യാപകൻ റെജില്‍ സാം മാത്യു,റവ. മാത്യൂ ജോർജ്ജ്, റോബി തോമസ്, എബി മാത്യു, ഡോ.ജോൺസൺ വി.ഇടിക്കുള, അഡ്വ. എം ആർ സുരേഷ് കുമാര്‍,ജേക്കബ് ചെറിയാൻ, സജി എബ്രഹാം, ജിബി ഈപ്പൻ, വി.പി. സുചീന്ദ്ര ബാബു, എം.കെ സജി,മാത്യൂ പ്രദീപ് ജോസഫ്, ആനി അനിൽ വർക്കി എന്നിവർ പ്രസംഗിച്ചു.


വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു.1841ൽ തുടർ പ്രവർത്തനങ്ങൾ ശക്തമാക്കാൻ 12 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.

Follow us on :

More in Related News