Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീശബരീശ കോളേജിൽ എം.എസ്.ഡബ്ല്യൂ ബിരുദദാന സമ്മേളനം

07 Oct 2024 18:34 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം: ശ്രീശബരീശ കോളേജിലെ എം.എസ്.ഡബ്ല്യു വിഭാഗത്തിന്റെ നാലാമത് ബിരുദദാന സമ്മേളനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കോട്ടയം ജില്ലാ കലക്ടർ ജോൺ. വി സാമുവൽ ഉദ്ഘാടനം ചെയ്തു. ഷൈലജ നാരായണൻ അധ്യക്ഷത വഹിച്ചു. സമൂഹത്തിലുള്ള സാമൂഹിക പ്രിൻസിപ്പൽ ഇൻ-ചാർജ് കെ. പ്രജിത മുഖ്യപ്രഭാഷണം നടത്തി. എം.ജി സർവകലാശാലയിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ കെ എം വിഷ്ണുദാസിന് അനുമോദനം നൽകി. സാമൂഹിക പ്രവർത്തന വിഭാഗം മേധാവി ബീവിമോൾ അസീസ്, ഫീൽഡ് വർക്ക് കോർഡിനേറ്റർ വി.ജി ഹരീഷ് കുമാർ, ഐ ക്യു എ സി കോർഡിനേറ്റർ ഫൈമിന ബി.എസ്, കൊമേഴ്സ് വിഭാഗം മേധാവി അനന്ദു അമ്പാടി, വിദ്യാർഥികളായ ഭാഗ്യശ്രീ ബാലകൃഷ്ണൻ, വിഷ്ണു ദാസ്, ആകർഷ് ജോസഫ്, മുഹമ്മദ് സ്വാലിഹ് എം.എസ് എന്നിവർ സംസാരിച്ചു.



Follow us on :

More in Related News