Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റവും വലിയ മനുഷ്യ ഭൂപടം ടാലന്റ് റെക്കോർഡ് ബുക്കിൽ ഇടം നേടി

04 Nov 2024 07:08 IST

PEERMADE NEWS

Share News :

കൊപ്പം :

കൊപ്പം അൽജിബ്ര ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും രക്ഷിതാക്കളും കേരള പിറവി ദിനത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച 1633 അണിനിരന്ന 

 കേരളത്തിന്റെ മനുഷ്യ ഭൂപടം 'ലാർജ്സ്റ് ഹ്യൂമൻ ഇമേജ് ഓഫ് ഇന്ത്യൻ മാപ്പ്' കാറ്റഗറിയിൽ 

 മഹാരാഷ്ട്ര ആസ്ഥാനമായുള്ള

 ടാലന്റ് റെക്കോർഡ് ബുക്കിന്റെ ദേശീയ റെക്കോർഡ് നേട്ടം കൈവരിച്ചു.

 ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ ദേശീയ റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് സ്കൂൾ ചെയർമാൻ നടുവത്ത് ഇബ്രാഹിം ഹാജി, പ്രിൻസിപ്പൽ റഫീഖ് അഹമ്മദ് എന്നിവർക്ക് സമ്മാനിച്ചു.

ടാലന്റ് ഓഫീഷ്യലുകളായ രക്ഷിതാ ജയിൻ (രാജസ്ഥാൻ), ഡോ. വിന്നർ ഷെരീഫ് എന്നിവർ നിരീക്ഷകരായി എത്തിയിരുന്നു.


1956 ഐക്യ കേരളം രൂപീകൃതമായതിനു ശേഷം ആദ്യമായാണ് സംസ്ഥാനത്ത്  ഇങ്ങനെയൊരു കേരള മാപ്പ് നിർമ്മിക്കുന്നത്.

 മാനേജിംഗ് ഡയറക്ടർ ഇ വി അബ്ദുറഹിമാൻ,

വൈസ് പ്രിൻസിപ്പൽ ടോജോ ഇഗ്നേഷ്യസ്, ഷംന സുരൂർ, എലമെന്ററി ഹെഡ് രേഷ്മ. കെ, അഡ്മിനിസ്ട്രേറ്റർ ഷറഫുദ്ദീൻ, എന്നിവരുടെ നേതൃത്വത്തിൽസ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ

 6800 സ്ക്വയർ ഫീറ്റ് വരുന്ന കേരളത്തിന്റെ ഭൂപടത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വെളുത്ത തൊപ്പി വെച്ചുകൊണ്ട് നിരന്നു നിന്നാണ്

 ഈ മനുഷ്യ ഭൂപടംനിർമ്മിച്ചത്.

സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഷഫീഖ്, 

ഡോ. എം ആർ കെ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.




Follow us on :

More in Related News