Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2025 00:41 IST
Share News :
വാഴയൂർ: രാജ്യത്തിൻ്റെ ഭാവി പ്രതീക്ഷക്ക് കരുത്ത്പകരാൻ വിദ്യാർത്ഥികൾക്ക് നിരന്തര പരിശീലനവും പ്രോത്സാഹനവും നൽകണമെന്ന് സാഫി ചെയർമാൻ എമിരറ്റസ് ഡോ. പി മുഹമ്മദ് അലി (ഗൾഫാർ) അഭിപ്രായപ്പെട്ടു.
സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ പിടിഎ സംഘടിപ്പിച്ച മെറിറ്റ് ഡേ-എക്സലൻസ് അവാർഡ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച 130 പേർക്കുള്ള എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
പ്രിൻസിപ്പാൾ പ്രൊഫ. ഇപി ഇമ്പിച്ചിക്കോയ അദ്ധ്യക്ഷത വഹിച്ചു.
സാഫി ചെയർമാൻ സിഎച്ച് അബ്ദുറഹീം അനുമോദനം നടത്തി. വൈസ്ചെയർമാൻ ഡോ. അബ്ദുസ്സലാം അഹ്മദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വിദ്യാർഥികളുടെ പുസ്തക പ്രകാശനം സാഫി ജനറൽ സെക്രട്ടറി എം എ മെഹബൂബ് നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡൻ്റ് അയൂബ് മൂവക്കൻ, ജനറൽസെക്രട്ടറി ഡോ. ഹസൻ ഷരീഫ്, ജോയിൻ്റ് സെക്രട്ടറി മുഹമ്മദ് സലീം വിസി, കേണൽ നിസാർ അഹമദ് സീതി, മുഹമ്മദ് മിൻഹാസ് സംസാരിച്ചു.
വൈസ് പ്രിൻസിപ്പൽ മുഹമ്മദ് കാമിൽ, ഫർഹ ബറാമി, മുഹമ്മദ് യാസീൻ, വിവിധ വകുപ്പ് തലവന്മാർ, പിടിഎ പ്രതിനിധികൾ ചടങ്ങിന് നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.