Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"അംബേദ്കറും സമകാലീന ഇന്ത്യയും "

20 Oct 2024 17:47 IST

WILSON MECHERY

Share News :

ചാലക്കുടി

ഡോ. അംബേദ്ക്കർ

സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ

കെ.കെ പൈങ്കി മാസ്റ്റർ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രതിമാസ പഠന സ്ക്കൂൾ ഉൽഘാടനവും പ്രവർത്തക കൺവെൻഷനും നടന്നു.

"അംബേദ്കറുംസമകാലീന ഇന്ത്യയും "

എന്ന വിഷയത്തിൽ ഡോ. വത്സലൻ വാതുശ്ശേരി കാസ്സെടുത്ത് ഉൽഘാടനം നിർവ്വഹിച്ചു.ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് അംബേദ്ക്കർ ദർശനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അധ്യക്ഷത വഹിച്ചു.

സമിതി ജനറൽ സെക്രട്ടറി ഭാവി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.

കെ.കെ പൈങ്കി മാസ്റ്റർ

പ്രഥമ പുരസ്കാര സമിതി കൺവീനർ ടി.എം രതീശൻ, ഇ.ആർ സന്തോഷ് കുമാർ, അഡ്വ. ടി.സി പ്രദീപ്, ടി.പി സുധീർ,പി.കെ ധർമ്മജൻ, വേലായുധൻ മാസ്റ്റർ ,സി.എം വേലായുധൻ, കെ.സി ബാബു, എം.എസ് അശോകൻ, എ.ഐ ബാലൻ, സുബ്രൻ മേലൂർ എന്നിവർ സംസാരിച്ചു.കെ.കെ. പൈങ്കി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി " കെ.കെ. പൈങ്കി സ്മൃതി എന്ന ബാനറിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വ്യത്യസ്ത പരിപാടികൾ ഏറ്റെടുത്തു നടത്തുവാൻ കൺവെൻഷൻ തീരുമാനിച്ചു.വിദ്യാഭ്യാസ മേഖലയിൽ

ഊന്നുന്ന വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സമിതി തീരുമാനിച്ചു.

 

   

Follow us on :

More in Related News