Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതു തെരഞ്ഞടുപ്പിലെ സർവ്വതും വേറിട്ട വഴികളുമായി പി.ടി.എം.

11 Aug 2024 21:52 IST

UNNICHEKKU .M

Share News :



മുക്കം: സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഒരു പൊതു തെരഞ്ഞെടുപ്പിലെ സർവ്വ നടപടിക്രമങ്ങളും പാലിച്ച് വേറിട്ട രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി ശ്രദ്ദേയമായിരിക്കുകയാണ് കൊടിയത്തൂൾ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ.

തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ വോട്ടെണ്ണൽ നടത്തി ഫലം പ്രഖ്യാപിക്കുന്നത് വരെയുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത് വിദ്യാർത്ഥികൾ തന്നെയാണ് .

ക്ലാസ് ലീഡർ,സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ചെയർമാൻ പദവികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

സ്ഥാനാർത്ഥികളുടെ ക്ലാസ് കാമ്പയിനു പുറമെയുള്ള കൊട്ടിക്കലാശവും മീറ്റ് ദ കാൻഡിഡേറ്റും വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.തെരഞ്ഞെടുപ്പ് ദിവസത്തെ നടപടിക്രമങ്ങളും ഉദ്യോഗസ്ഥ വിന്യാസവും പൊതു തെരഞ്ഞെടുപ്പിൻ്റെ അതേ മാതൃകയിലായതുകൊണ്ടു തന്നെ വിദ്യാർത്ഥികൾക്ക് ഇത് പഠനാർഹമായി. തെരഞ്ഞെടുപ്പ് വാർത്തകൾ തത്സമയം അവതരിപ്പിച്ചും പ്രത്യേക ചർച്ച പരിപാടികൾ സജ്ജീകരിച്ചും മീഡിയ വിഭാഗവും കൗതുകമുളവാക്കി. പതിനാറു ടേബിളുകളിലായി ക്രമീകരിച്ച വോട്ടെണ്ണലിനു ശേഷംസ്കൂൾ ലീഡറായി കെ.അൽത്താഫ്, ഡെപൂട്ടി ലീഡറായി യു.പി.അറഫ, ചെയർപേഴ്സണായി ആയിഷ റുഫൈദ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Follow us on :

More in Related News