Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്ര ഉപജില്ലാ കലോത്സവം നടുവണ്ണൂരിൽ തുടങ്ങി.

06 Nov 2025 10:09 IST

ENLIGHT MEDIA PERAMBRA

Share News :

നടുവണ്ണൂർ: പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ബാലുശ്ശേരി എം എൽ എ അഡ്വ: കെ.എം. സച്ചിൻ ദേവ് നിർവ്വഹിച്ചു. വേദിയിൽ എത്തിച്ചേർന്ന വിശിഷ്ട വ്യക്തികൾക്ക് റിസപ്ഷൻ കമ്മറ്റി മഹാത്മാഗാന്ധിയുടെ ഫോട്ടോ ഫ്രെയിം 

നൽകി കൊണ്ടാണ് അതിഥികളെ സ്വീകരിച്ചത്.നാനാത്വത്തിൽ ഏകത്വം ഉയർത്തി പിടിക്കുന്ന നമ്മുടെ രാജ്യത്ത് നിരവധി വെല്ലുവിളികൾ ഉയർന്നു നിൽക്കുന്ന സാഹചര്യമാണെന്നും പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് ഇതിനെതിരെ പോരാടാൻ കഴിയട്ടെയെന്നും മതനിരപേക്ഷ അവബോധം സ്യഷ്ടിക്കുന്നതിൽ ഇത്തരം കലോൽസവങ്ങൾ വലിയ മാതൃകയാണെന്നും സച്ചിൻ ദേവ് എം.എൽ എ ചൂണ്ടികാട്ടി. 

നടുവണ്ണൂർ  ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡെന്റ് ടി.പി.ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ

 തു.കെ. ഷാമിനി സ്വാഗതം പറഞ്ഞു.

 സ്കൂൾ കലോത്സവ ലോഗോ തയ്യാറാക്കിയ മുഹമ്മദ് ഷാഫി മാസ്റ്റർക്ക് പേരാമ്പ്ര എ. ഇ.ഒ കെ.വി. പ്രമോദ് ഉപഹാരം നൽകി  സ്വാഗത ഗാനം സംഗീത സംവിധാനം നിർവഹിച്ച കവിയും ഗാനരചയിതാവുമായ രമേശ് കാവിലിന് 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം. ശശി ഉപഹാരം നൽകി

ജില്ലാ പ്രൊജക്ട് കോഡിനേറ്റർ അബ്ദുൾ ഹക്കിം,നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ മാസ്റ്റർ

 ജില്ലാപഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. ജലീൽ,  വാർഡ് മെമ്പർ സജീവൻ മക്കാട്ട്,പേരാമ്പ്ര ബി പി സി കെ.ഷാജിമ, 

ബാലുശ്ശേരി ബിപിസി സി.ഷീബ,

ഗവ ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ പ്രധാന അധ്യാപകൻ കെ.നിഷിദ് ,ഫെസ്റ്റിവൽ കമ്മിറ്റി ചെയർപെഴ്സൺ ആബിദ പുതുശ്ശേരി, കൺവീനർ കെ. സജീവൻ മാസ്റ്റർ,പി ടി എ പ്രസിഡണ്ട് സത്യൻ കുളിയാപ്പൊയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  

ജിജിഷ് മോൻ,എ.പി.ഷാജി,

ഖാസിം പുതുക്കുടി,അഷറഫ് പുതിയപ്പുറം,

സജീവൻ നാഗത്ത്,വി.കെ.വസന്ത കുമാർ,

ടി.പക്കർ എന്നിവർ സംസാരിച്ചു.

ജിജോയ് മാസ്റ്റർ നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News