Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രസന്റ് പബ്ലിക് സ്‌ക്കൂളില്‍ മെറിറ്റ്‌ഡേ

14 Aug 2024 18:23 IST

WILSON MECHERY

Share News :



ചാലക്കുടി: കഴിഞ്ഞ അധ്യയന വര്‍ഷം പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന് ക്രസന്റ് പബ്ലിക്ക് സ്‌ക്കൂളില്‍ മെറിറ്റ് ഡേ നടത്തി. ഇന്‍ഡ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസിലെ കെ. അരൂണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. ക്രസന്റ് എഡ്യൂക്കേഷണല്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ സി.എം. മുഹമ്മദ് ഹാറൂണ്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി. ജെയിംസ് മുഖ്യാതിഥിയായി.

സി.ബി.എസ്.ഇ. വിദ്യര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംങ് നല്‍കുന്ന അധ്യാപകരുടെ യോഗ്യത നിര്‍ണ്ണയ ദേശീയ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കോലഞ്ചേരിയെ ഇന്‍ഡ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസിലെ കെ. അരൂണ്‍ മോഹന്‍ ഉപഹാരം നല്കി ആദരിച്ചു.

ഡോ. ജോര്‍ജ് കോലഞ്ചേരി, വൈസ് പ്രിന്‍സിപ്പല്‍ എം. ശാലിനി ഷേണോയ്, ക്രസന്റ് എഡ്യുക്കേഷണ്‍ല്‍ സൊസൈറ്റി സെക്രട്ടറി അഡ്വ. പി.കെ. സിദ്ദിക്ക്, ജോ. സെക്രട്ടറി ഷാഹുല്‍ പണിക്കവീട്ടില്‍, രക്ഷാകര്‍തൃസമിതി പ്രതിനിധി ജോസ് മൂത്തേടന്‍, അധ്യാപകരായ ലീന എം. ദേവസ്സി, മെര്‍ലിന്‍ പോള്‍സണ്‍, വിദ്യര്‍ത്ഥി പ്രതിനിധി സന ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News