Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 22:23 IST
Share News :
മേപ്പയ്യൂർ ഗവ : വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ നൈപുണി വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ ശേഷിയും നേടിയെടുക്കുന്നതിന് വിദ്യാർത്ഥികളെയും, യുവതലമുറയെയും സഹായിക്കുന്ന അനിമേഷൻ, കോസ്മറ്റോളജി കോഴ്സുകളാണ് മേപ്പയ്യൂരിൽ ആരംഭിച്ചത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട കെ. ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു പി ടി എ പ്രസിഡണ്ട് വി.പി.ബിജു സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ എം. സക്കീർ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ എം. കെ. രാഹുൽ പദ്ധതി വിശദീകരണം നടത്തി. എ.പി.രമ്യ , പി. പ്രശാന്ത്, വി. മുജീബ്, ഷബീർ ജന്നത്ത്, പ്രിൻസിപ്പൽ ഹെഡ് മാസ്റ്റർ മുഹമ്മദ് കെ.എം , പ്രീതി എം , അഫ്സ.ടി.എം , എ.സുബാഷ് കുമാർ, സുജയ എന്നിവർ സംസാരിച്ചു. അജിഷ.കെ.എസ് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.