Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻഐടി കാലിക്കറ്റ് ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ദേശീയ കോൺക്ലേവ് ഏപ്രിൽ 25-26 തീയതികളിൽ

24 Apr 2025 11:53 IST

NewsDelivery

Share News :

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന്റെ കാഴ്ചപ്പാടുകൾക്കും, ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവർത്തനം ഞനം ചെയ്യുക എന്ന ലക്ഷ്യത്തിനും അനുസൃതമായി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (MoE), "Monitoring and Outreach: Implementation of NEP 2020 വിഷയത്തിൽ ബൃഹത്തായ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ സംരംഭത്തിന്റെ ഒരു പ്രധാന ചുവടുവയ്പ്പായി, നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻഐടി കാലിക്കറ്റ്) "Implementation of NEP 2020: Moving Towards Academic Excellence" വിഷയത്തിൽ 2025 ഏപ്രിൽ 25-26 തീയതികളിൽ ഒരു ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുന്നു.


കോൺക്ലേവ്ന്റെ ഉദ്ഘാടനം നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA) ചെയർമാൻ പ്രൊഫ. അനിൽ സഹസ്രബുദ്ധ നിർവഹിക്കും. യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (UGC) മുൻ ചെയർമാൻ പ്രൊഫ. വേദ് പ്രകാശ് മുഖ്യാതിഥിയായിരിക്കും. എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും.


ഈ ഉന്നതതല കോൺക്ലേവ്, NEP 2020 രാജ്യത്തുടനീളം ഫലപ്രദമായി നടപ്പാക്കുന്നതിന് കേന്ദ്ര ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങളെയും (CFIs) സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഗവൺമെന്റുകളെയും ഒരുമിപ്പിച്ച് സഹകരണത്തിനും വിജ്ഞാന പങ്കുവെക്കലിനും ലക്ഷ്യമിടുന്നു. മികച്ച സ്ഥാപനമെന്ന ഖ്യാതിയുള്ള എൻഐടി കാലിക്കറ്റിന് കേരളത്തിലെ ആറ് സംസ്ഥാന സർവ്വകലാശാലകളെ മെൻ്റർ ചെയ്യാനുള്ള ഉത്തരവാദിത്തം നൽകിയിട്ടുണ്ട്: കാലിക്കറ്റ് സർവ്വകലാശാല, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി, കേരള വെറ്ററിനറി & അനിമൽ സയൻസ് യൂണിവേഴ്സിറ്റി, വയനാട്, കേരള കേരള യൂണിവേഴ്സിറ്റി യൂണി ഓഫ് ഹെൽത്ത് ആൻഡ് അലൈഡ് സയൻസസ്, എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി


രാജ്യത്തുടനീളമുള്ള പ്രമുഖ ചിന്തകരും അക്കാദമിക് വിദഗ്ദരും സെഷനുകൾക്ക് നേതൃത്വം നൽകും. ഹോളിസ്റ്റിക് ആൻഡ് മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ, ഗ്ലോബൽ ട്രെൻഡ് ഇൻ എഡ്യൂക്കേഷൻ, ഫ്ലെക്സിബിൾ കരിക്കുലം ഡിസൈൻ, അക്രഡിറ്റേഷൻ ആൻഡ് എക്സലൻസ്, ഇൻറർനാഷണലൈസേഷൻ ഓഫ് ഹയർ എഡ്യൂക്കേഷൻ റിസർച്ച് ഇന്നെ ഇന്നൊവേഷൻ, ആൻഡ് എൻ റർപ്രണർഷിപ്പ്, ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ്, ഇന്ത്യൻ നോളജ് സിസ്റ്റംസ് തുടങ്ങിയ NEP 2020 ന്റെ പ്രധാന thrust areas കോൺക്ലേവ് ചർച്ച ചെയ്യും


നിയോഗിക്കപ്പെട്ട ആറ് സംസ്ഥാന സർവ്വകലാശാലകളിൽ നിന്നുള്ള 48 ലധികം പ്രതിനിധികളും, ഐഐടികൾ. എൻഐടികൾ തുടങ്ങിയ മറ്റ് CFis-ൽ നിന്നുള്ള പങ്കാളികളും പരിപാടിയിൽ പങ്കെടുക്കും. കൂടാതെ, എൻഐടി കാലിക്കറ്റിലെ ലിക്കറ്റിലെ 225 ലധികം ഫാക്കൽറ്റി അംഗങ്ങളും കോൺക്ലേവ്ൽ പങ്കുചേരും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കോൺക്ലേവ് ഉടനീളം സന്നിഹിതരായി നടപടികൾ നിരീക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും.


ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സഹകരണാത്മകവും നൂതനവും ഉൾക്കൊള്ളുന്നതുമായ ഒരു അക്കാദമിക് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ കോൺക്ലേവ്. ഇത് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസം ആഗോളതലത്തിൽ കൂടുതൽ മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ സഹായിക്കും.


Follow us on :

More in Related News